
കൂർക്കം വലി അകറ്റാം; ഈ ജീവിതശൈലി മാറ്റങ്ങളിലൂടെ
ഉറക്കത്തിന്റെ സമയത്ത് ശ്വസനപ്രക്രിയയിൽ ഏതെങ്കിലും രീതിയിൽ തടസ്സം ഉണ്ടാകുമ്പോഴാണ് കൂർക്കംവലി ഉണ്ടാകുന്നത്. പലപ്പോഴും ഉറക്കം നഷ്ടപ്പെടുന്നത് കൂർക്കം വലിക്കുന്ന വ്യക്തിയുടെ അരികിൽ കിടക്കുന്ന ആളുകൾക്കായിരിക്കും. എന്നാൽ കുറച്ച് ജീവിതശൈലി മാറ്റങ്ങളിലൂടെ കൂർക്കംവലി ഫലപ്രദമായി കൈകാര്യം ചെയ്യുവാൻ സാധിക്കും.ഇത് അപകടകരമോ ഏതെങ്കിലും ആരോഗ്യ പ്രശ്‌നത്തിന്റെ സൂചകമോ അല്ല. വാസ്തവത്തിൽ, എല്ലാവരും എപ്പോഴെങ്കിലും കൂർക്കംവലിക്കാറുണ്ട്. […]