നവീകരിച്ച കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നാടിനു സമർപ്പിച്ചു.

കാരിത്താസ് ആശുപത്രിയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പുനർനവീകരിച്ച കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പണം നടത്തി. ഇതിന്റെ കൂദാശ കർമ്മം, കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിൽ വച്ച് നടത്തിയ പ്രത്യേക സമ്മേളനത്തിൽ വച്ച്, അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവ്വഹിച്ചു. കാൻസറിനെതിരെ സമ്പൂർണ്ണ ചികിത്സ ഉറപ്പുവരുത്തന്നതിനായി 2003 ൽ തുടക്കം കുറിച്ച കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, എല്ലാവിധ ആധുനിക ചികിത്സാ സംവിധാനങ്ങളോടെ, ഏറ്റവും മികച്ച ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും മേൽനോട്ടത്തിൽ സുസജ്ജമാണെന്നു ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.

നവീകരിച്ച കാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ ഭാഗമായി മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ, പാലിയേറ്റീവ് & കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗങ്ങളും ഒപ്പം ന്യൂക്ലിയർ മെഡിസിൻ & PET -CT യും കൂടുതൽ മികവാർന്ന രീതിയിൽ സമന്വയിപ്പിച്ചിരിക്കുന്നു. മധ്യകേരളത്തിലെ ഏറ്റവും പ്രശസ്തമായ കാൻസർ ഇൻസ്റിറ്റ്യൂകളിലൊന്നാണ് കാരിത്താസിലേത്. ഫാ. ജിനു കാവിൽ, ഫാ. ജോയ്‌സ് നന്ദികുന്നേൽ, ഫാ. റോയി കാഞ്ഞിരത്തുംമൂട്ടിൽ, ഫാ. സ്റ്റീഫൻ തേവർപറമ്പിൽ, ഡോ. ബോബി എൻ. എ, ഡോ. ജോസ് ടോം എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*