
ക്യാബേജ് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും ട്രൈ ചെയ്യണം ,കാരണം വളരെ സ്വാദിഷ്ടമാണീ വിഭവം, കുട്ടികളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം .
പ്രധാന ചേരുവകൾ
ക്യാബേജ് ചെറുതായി അരിഞ്ഞത് – 1 കപ്പ്
സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – 4 എണ്ണം
കറിവേപ്പില ചെറുതായി അരിഞ്ഞത് -3 തണ്ട്
ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടീസ്പൂൺ
കടലമാവ് – 3- 4 ടേബിൾസ്പൂൺ
മുളക് പൊടി – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
അരിപ്പൊടി – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ക്യാബേജ് മുതൽ ഇഞ്ചി വരെയുള്ള ചേരുവകൾ ഉപ്പു ഇട്ടതിനു ശേഷം കൈ കൊണ്ട് നന്നായി തിരുമ്മി മിക്സ് ചെയ്യുക. ഒട്ടും വെള്ളം തളിക്കരുത്. അൽപ സമയത്തിനുള്ളിൽ തന്നെ പച്ചക്കറികളിൽ നിന്നും വെള്ളം ഊറി വരുന്നതായിരിക്കും.ഈ നനവിലായിരിക്കണം കടലമാവും അരിപ്പൊടിയും മുളകുപൊടിയും ഇട്ടു മിക്സ് ചെയ്യേണ്ടത്. ഇനി പരിപ്പുവടയുടെ ആകൃതിയിൽ ചെറിയ വടകളാക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.
Be the first to comment