സമകാലികശൈലി പിന്തുടരുന്ന വീട്ടിലെ ഭൂരിഭാഗം ഇടങ്ങളും ബാഹ്യ പ്രകൃതിയുമായി സംവദിക്കുന്നവയാണ്.
വീടിന് ഉയരക്കൂടുതല്‍ തോന്നിക്കാനാണ് ഓപ്പണ്‍ ടെറസില്‍ മെറ്റല്‍ പര്‍ഗോള ഉള്‍പ്പെടുത്തിയത്. സെമി ഓപ്പണ്‍ നയത്തിലാണ് അകത്തളം.
ആകര്‍ഷകങ്ങളായ ചില ബോക്സ് മാതൃകകളാണ് ‘എയ്മന്‍സി’ന്‍റെ ആദ്യ കാഴ്ചയില്‍ കണ്ണിലുടക്കുക.
ആര്‍ക്കിടെക്ററ് ഫയ്ഖ് മുനീര്‍, ഡിസൈനര്‍മാരായ ഇസഹാഖ് മുഹമ്മദ്, സുനില്‍ എ(അര്‍ക്കിന്‍സ് ഡിസൈന്‍, കണ്ണൂര്‍) എന്നിവര്‍ ആണ് കന്‍റംപ്രറി ശൈലി പിന്തുടരുന്ന ഈ നിര്‍മ്മിതിയുടെ ശില്പികള്‍.

ഓപ്പണ്‍ ടെറസിലെ മെറ്റല്‍ പര്‍ഗോളയുടെ സാന്നിധ്യം വീടിന് ഉള്ളതിലേറെ ഉയരം തോന്നിപ്പിക്കുന്നുണ്ട്. എലിവേഷനിലെ പോലെ ജിഐ പൈപ്പ് വര്‍ക്ക് ഉള്‍പ്പെടുത്തി അര്‍ദ്ധ സുതാര്യമായി ഒരുക്കിയ ചുറ്റുമതിലിലുമുണ്ട് ബ്രിക്ക് ക്ലാഡിങ്.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
പേവിങ് ടൈലുകള്‍ക്കിടയില്‍ പുല്ല് പിടിപ്പിച്ചൊരുക്കിയ മുന്‍മുറ്റത്തു കൂടെ നേരിട്ടും കാര്‍പോര്‍ച്ചിന്‍റെ വശത്ത് ബ്ലാക്ക് ഗ്രനൈറ്റ് പാളികള്‍ക്കിടയില്‍ പുല്ല് പിടിപ്പിച്ചൊരുക്കിയ പാസേജിലൂടെയും വീട്ടിലേക്കെത്താം.

പൂമുഖത്തിന്‍റെ തുടര്‍ച്ചയെന്നോണം കാര്‍പോര്‍ച്ചിന്‍റെ വശത്തെ ഭിത്തിയിലുമുണ്ട് തുറസ്സുകള്‍.
ലിവിങ്, ഡൈനിങ്, മാസ്റ്റര്‍ ബെഡ്റൂം എന്നിവിടങ്ങളില്‍ നിന്ന് നോട്ടമെത്തും വിധമൊരുക്കിയ കോര്‍ട്ട്യാര്‍ഡാണ് വീടിന്‍റെ പ്രധാന ആകര്‍ഷണം.
ALSO READ: ഹരിത ഭംഗിയില്‍
ഇരിപ്പിടത്തിന്‍റെ ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്ന പലതട്ടിലുള്ള പ്ലാന്‍റര്‍ ബോക്സുകളും വശത്ത് പെബിള്‍സിട്ടൊരുക്കിയ ഗ്രിഡ് ഡിസൈനിലുള്ള പാത്വേയുമാണ് ഇവിടെയുള്ളത്. ഇവിടുത്തെ ഭൂരിഭാഗം ജനാലകളും ഈ കോര്‍ട്ട്യാര്‍ഡിലേക്കാണ് തുറക്കുന്നത്.
സെമി ഓപ്പണ്‍ നയത്തിലാണ് അകത്തളം. ലിവിങ്, ഡൈനിങ് ഏരിയകള്‍ ഡബിള്‍ ഹൈറ്റിലാണ്.
ഡബിള്‍ഹൈറ്റ് ഷോവാള്‍, നെടുനീളത്തിലുള്ള വാഷ് ഏരിയ, സര്‍വ്വീസ് കൗണ്ടര്‍ കം ക്യൂരിയോസ് മൊഡ്യൂള്‍ എന്നിവ ഡൈനിങ്ങിന്‍റെ ഭാഗമാണ്.
ALSO READ: മിശ്രിതശൈലി
ആള്‍പെരുമാറ്റം കൂടുതലുള്ള സ്ഥലങ്ങളില്‍ ഡാര്‍ക്ക്ഷേഡിലും മറ്റിടങ്ങളില്‍ ലൈറ്റ് ഷേഡിലുമുള്ള ഇറ്റാലിയന്‍ മാര്‍ബിളാണ് ഫ്ളോറിങ്ങിനുപയോഗിച്ചത്.
പൂമുഖത്തുനിന്നാരംഭിക്കുന്ന ഫോയറിനിരുവശത്തായാണ് ഫോര്‍മല്‍ ലിവിങ്, ഗസ്റ്റ് ബെഡ്റൂം എന്നിവ. ഫോയറില്‍ നിന്ന് ആരംഭിക്കുന്ന പാസേജ് പ്രെയര്‍ ഏരിയയിലേക്ക് നീളുന്നു.

കവാടത്തിലെ ജാളി വര്‍ക്കുള്ള പാര്‍ട്ടീഷനാണ് പ്രെയര്‍ ഏരിയയുടെ സ്വകാര്യത ഉറപ്പാക്കുന്നത്. തടിപ്പടവുകളും വുഡ് ഗ്ലാസ് കോമ്പിനേഷന്‍ കൈവരിയുമുള്ള ഗോവണി നേര്‍രേഖയിലാണ്.
സ്റ്റെയര്‍ ഏരിയയുടെ സീലിങ്ങില്‍ പര്‍ഗോള നല്‍കി ടഫന്‍ഡ് ഗ്ലാസിട്ടതിനാല്‍ വീട്ടിനകത്ത് നല്ല വെളിച്ചമുണ്ട്.
സീലിങ്ങില്‍ പലതട്ടുകളിലായി വിന്യസിച്ച ഹാങ്ങിങ് ലൈറ്റുകളാണ് രാത്രികാലങ്ങളില്‍ അകത്തളത്തെ പ്രകാശ പൂരിതമാക്കുന്നത്.
ഇവിടുത്തെ അഞ്ച് കിടപ്പുമുറികളുടേയും പ്രധാന ഭിത്തിക്കെതിര്‍വശത്താണ് വാഡ്രോബും ഡ്രസിങ് യൂണിറ്റും ക്രമീകരിച്ചത്. ജിപ്സം സീലിങ് ചെയ്ത് വൈറ്റ് കളര്‍തീമിലാണ് രണ്ട് അടുക്കളകളും ഒരുക്കിയത്.
ഫോര്‍മല്‍ ലിവിങ്ങിനും അവിടേക്കു നോട്ടമെത്തും വിധമൊരുക്കിയ അപ്പര്‍ലിവിങ്ങിനും പുറമേ മേല്‍ക്കൂരയിലും വശങ്ങളിലും മെറ്റല്‍ പര്‍ഗോളയുള്ള സിറ്റിങ് സ്പേസും ഇവിടുത്തെ ഓപ്പണ്‍ ടെറസിലുണ്ട്.
വീടിന്‍റെ പിന്‍വശത്തെ പ്രത്യേക ഗോവണി വഴിയാണ് ഇവിടേക്ക് പ്രവേശനം. സമകാലിക ശൈലി പിന്തുടരുന്ന വീട്ടിലെ ഭൂരിഭാഗം ഇടങ്ങളും ബാഹ്യപ്രകൃതിയുമായി സംവദിക്കും വിധം ഒരുക്കിയത് തികച്ചും അനുകരണീയമാണ്.

Project Facts
- Design Team: Ar Faiq Muneer, Sunil A & Ishaque Mohammed ( Arcins Design, Kannur)
- Project Type: Residential house
- Owner: Sadiq
- Location: Kambil, Kannur
- Year Of Completion: 2018
- Area: 4700 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment