
- അധികം സ്ഥല വിസ്തൃതി ഇല്ലാതിരുന്നതിനാല്‍ പുറകിലേക്ക് അല്പം ഇറക്കി മുന്നില്‍ സ്ഥലം വിട്ടുകൊണ്ട് വീടിന് കാഴ്ച്ചാപ്രാധാന്യം നല്‍കിയിട്ടുണ്ട്.
- കനത്ത ഭിത്തികളുടെ മറവുകള്‍ ഒഴിവാക്കി സുതാര്യമായ നയത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്ന അകത്തളം.
കന്‍റംപ്രറി ഡിസൈന്‍ നയത്തിലെ ബോക്സ് മാതൃകയും സ്ട്രെയിറ്റ് ലൈന്‍ നയവും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഈ വീട് കോഴിക്കോട് എരഞ്ഞിപ്പാലത്താണ്.
അധികം സ്ഥല വിസ്തൃതി ഇല്ലാതിരുന്നതിനാല്‍ പുറകിലേക്ക് അല്പം ഇറക്കി മുന്നില്‍ സ്ഥലം വിട്ടുകൊണ്ട് വീടിന് കാഴ്ച്ചാപ്രാധാന്യം നല്‍കിയിട്ടുണ്ട്.
എഞ്ചിനീയര്‍ മുഹമ്മദ് ഫായിസ് (കോര്‍ബല്‍ ആര്‍ക്കിടെക്ചര്‍, കോഴിക്കോട്) ആണ് വാരിസിനും കുടുംബത്തിനും വേണ്ടി ഈ വീട് ഡിസൈന്‍ ചെയ്തിട്ടുള്ളത്. സ്റ്റോണ്‍ ക്ലാഡിങ്ങിന്‍റെയും സ്ക്വയര്‍ ട്യൂബിന്‍റെയും ഡിസൈന്‍ വൈവിധ്യം കൊണ്ട് എലിവേഷന്‍ ശ്രദ്ധേയമാകുന്നു.
മുറ്റത്ത് വിരിച്ചിരിക്കുന്ന കോട്ടാസ്റ്റോണിന് ഇടയില്‍ പ്ലോട്ടിലുണ്ടായിരുന്ന കിണറിനെ സംരക്ഷിച്ചു നിലനിര്‍ത്തിയിട്ടുണ്ട്.
കനത്ത ഭിത്തികളുടെ മറവുകള്‍ ഒഴിവാക്കി സുതാര്യമായ നയത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്ന അകത്തളമാണ്. ലിവിങ് ഡൈനിങ് ഏരിയകളെ ഭാഗിച്ചുകൊണ്ടാണ് സ്ക്വയര്‍ പൈപ്പും വുഡും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള സ്റ്റെയര്‍കേസ്.
ലിവിങ്ങില്‍ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. കസ്റ്റമൈസ്ഡായ ഫര്‍ണിച്ചര്‍ കൊണ്ട് ശ്രദ്ധേയമാണ് ഡൈനിങ് ഏരിയ. ഡൈനിങ്ങിനോടു ചേര്‍ന്ന് പുറത്ത് ഒരുക്കിയിരിക്കുന്ന ഏരിയ ഒരു മുറ്റത്തിന്‍റെ പ്രതീതി പകരുന്നു ഡൈനിങ് ഏരിയയില്‍.
അടുക്കളയിലേക്ക് നോട്ടം ലഭിക്കത്തക്കവിധം തുറന്ന നയമാണ് ഈ ഏരിയകള്‍ തമ്മില്‍. സ്വകാര്യത ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുവാനായി ഉള്ളിലെ തുറന്ന നയത്തിനൊപ്പം കര്‍ട്ടനുകള്‍ നല്‍കിയിട്ടുണ്ട്.
വര്‍ക്കേരിയ, സ്റ്റോര്‍ റൂം, സര്‍വ്വന്‍റ്സ് ഏരിയ എന്നീ ഇടങ്ങളൊക്കെ അടുക്കളയോട് ചേര്‍ന്നാണ്.
താഴെയും മുകളിലുമായി 4 കിടപ്പുമുറികളാണുള്ളത്. സ്റ്റെയര്‍കേസ് കയറി മുകളില്‍ ചെല്ലുന്നത് ഒരു പാസ്സേജിലേക്കാണ്.
ഇവിടെനിന്നുമാണ് മറ്റ് ഏരിയകളിലേക്കും ബാല്‍ക്കണിയിലേക്കും പ്രവേശിക്കുന്നത്. എല്ലാ മുറികളിലും ഫാള്‍സ് സീലിങ് ചെയ്ത് ലൈറ്റിങ്ങിനു പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഈ ലൈറ്റിങ് സംവിധാനം അകത്തളത്തിനു ഭംഗി പകരുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു. മുകള്‍നിലയുടെ ഡൈനിങ്ങിനു മുകളില്‍ വരുന്ന ഭാഗം തികച്ചും തുറന്ന നയത്തിലാണ്.
ഇരട്ടി ഉയരമുള്ള ഈ ഏരിയ ഇരുനിലകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നു. സ്റ്റെയര്‍കേസ് ഏരിയയും വരുന്നത് ഈ തുറന്ന സ്പേസിലാണ്.
ഇവിടെ സ്കൈലൈറ്റ് എത്തിച്ചിരിക്കുന്നത് പതിവായി കാണുന്ന പര്‍ഗോള ഡിസൈനുകള്‍ ഒഴിവാക്കി പകരം റൂഫിലും ഭിത്തിയുടെ ഉയരത്തിലും ചില ഡിസൈന്‍ പാറ്റേണുകള്‍ നല്‍കി അവയില്‍ ഗ്ലാസ് വച്ച് വെളിച്ചത്തെ ഉള്ളിലെത്തിച്ചു.
ഇതൊരു ഡിസൈന്‍ എലമെന്‍റായി എടുത്തു നില്‍ക്കുന്നുണ്ട് സീലിങ്ങില്‍. ഇവിടുത്തെ ഉയരക്കൂടുതല്‍ വീടിനുള്ളില്‍ ചൂടു കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അപ്പര്‍ ലിവിങ്ങിലാണ് ടിവി ഏരിയയ്ക്ക് സ്ഥാനം.
കിടപ്പുമുറികളില്‍ ഇന്‍ ബില്‍റ്റ് സീറ്റ് സൗകര്യത്തിനും മറ്റ് ആധുനിക സൗകര്യങ്ങള്‍ക്കും പുറമെ സീലിങ്ങില്‍ വേവ് ഡിസൈന്‍ നല്‍കി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
ലൈറ്റിങ്ങിനു പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഓരോ ഭിത്തി എല്ലാ കിടപ്പുമുറികളിലും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. വീട്ടുകാരുടെ അഭിപ്രായങ്ങളെയും ഡിസൈന്‍ ആശയങ്ങളെയും കൂടി പരിഗണിച്ചുകൊണ്ട് നിര്‍മ്മിച്ച ഒന്നാണീ വീട്.
പണിയാരംഭിക്കുന്നതിനു മുമ്പ് വീട്ടുകാരുമൊത്തെ പല വീടുകളും പോയി കാണുകയും ആശയങ്ങള്‍ കണ്ടു മനസ്സിലാക്കുകയും ചെയ്തിരുന്നു.
Project Facts
- Engineer: Muhammed Fayis K (Corbel Architecture, Calicut)
- Owner: Varis
- Location: Eranjippalam, Calicut
- Year of Completion: 2019
- Site Area: 6.55 cents
- Built Area: 2276 sqft
Be the first to comment