തിമിംഗലത്തില്‍ നിന്ന് കിട്ടിയത് 10 കോടിയുടെ സ്രവം; ഒരു രാത്രികൊണ്ട് സമ്പന്നരായി മത്സ്യത്തൊഴിലാളികള്‍

തിമിംഗലത്തില്‍ നിന്ന് കിട്ടിയത് 10 കോടിയുടെ സ്രവം; ഒരു രാത്രികൊണ്ട് സമ്പന്നരായി മത്സ്യത്തൊഴിലാളികള്‍

യെമനിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ ജീവിതം ഒരു രാത്രികൊണ്ട് മാറി മറിഞ്ഞു. ചത്ത് ജീർണ്ണിച്ച ഒരു കൊമ്പൻ തിമിംഗലത്തിന്റെ മൃതദേഹത്തിൽ നിന്ന് അപൂർവ്വ സ്രവം കണ്ടെത്തിയതോടെയാണിത്.തെക്കൻ യെമനിലെ സെറിയ തീരത്ത് ഏദൻ ഉൾക്കടലിൽ 35 ഓളം മത്സ്യത്തൊഴിലാളികൾ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു ഭീമൻ തിമിംഗലത്തിന്റെ ജീർണ്ണിച്ച ശവംകണ്ടത്.ഇതിനെ മുറിച്ചപ്പോഴാണ് വയറ്റിൽ വലിയ തോതിൽ മെഴുകും ചെളിയും കാണപ്പെട്ടത്. ഇത് യഥാർത്ഥത്തിൽ പത്ത് കോടിയിലധികം വില വരുന്ന തിമിംഗല ഛർദ്ദി ആയിരുന്നു.എണ്ണത്തിമിംഗലത്തിന്റെ വയറ്റിലെ സ്രവത്തിനാണ് തിമിംഗ ഛർദ്ദി എന്ന് പറയപ്പെടുന്നത്. ഒഴുകുന്ന സ്വർണമെന്നും ഇതിനെ വിളിക്കും .തിമിംഗലങ്ങളുടെ ദഹനവ്യവസ്ഥയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു പദാർത്ഥമാണിത്. മങ്ങിയ ചാരനിറമോ കറുപ്പ് നിറമോ ആകും ഇതിനുണ്ടാകുക.

വിലപിടിപ്പുള്ള സുഗന്ധദ്രവ്യം ഉത്പാദിപ്പിക്കുന്നതിനാണ് പ്രധാനമായും ഈ സ്രവം പ്രധാനമായും ഉപയോഗിക്കുക.ജീർണ്ണിച്ച തിമിംഗലത്തിന്റെ ശവത്തിൽ നിന്ന് ശക്തമായ മണമുണ്ടായോടെയാണ് മത്സ്യത്തൊഴിലാളികൾ ഇതിനെ കീറി മുറിച്ചത്.തിമിംഗലത്തിന്റെ മൃതദേഹം കരയ്ക്കടുപ്പിക്കുകയും തുടർന്ന് കീറിമുറിക്കുകയുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 127 കിലോയോളം വരുന്ന ഈ ഛർദ്ദിൽ വിറ്റു കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കാൻ മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. കുറച്ച് പണം തങ്ങളുടെ സമൂഹത്തിലെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*