ബ്ലാക്ക്ഫംഗസ്: ഭയക്കണംഈ വില്ലനെ.

ബ്ലാക്ക്ഫംഗസ്: ഭയക്കണംഈ_വില്ലനെ

ഷെയർ ചെയുക…മറ്റുള്ളവരിലേക്ക്…

ചെടികളിലും അഴുകിയ വസ്തുക്കളിലും ബ്ലാക്ക് ഫംഗസ്.

കോവിഡ് ബാധിച്ച് ശരീരത്തിന്റെ പ്രതി
രോധി ശേഷി കുറയുന്നവരുടെ
ജീവനു ഭീഷണിയാകുന്ന ബ്ലാക്ക് ഫംഗസ് എന്ന രോഗബാധ പകരുന്നത് ചെടികൾ, മറ്റ് അഴുകിയ ജൈവവസ്തുക്കൾ എന്നിവയിൽ നിന്ന് വീടിനു സമീപമുള്ള ഒട്ടെല്ലാ ചെടികളിലും ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകർ മൈകോസിസിനെ കാണാനാകും.
ഇത് ശരീരത്തിനുള്ളിൽ കടന്നാലും പ്രതിരോധശേഷിയുള്ളവർക്ക് പ്രശ്നമാകാറില്ല. മറിച്ച് കോവിഡ് ഭേദമായവർ തുടർച്ചയായി സ്മിറോയ്ഡ് അടങ്ങിയ മരുന്നുകൾ കഴിക്കുന്നതു
കൊണ്ട് പ്രതിരോധശേഷി കുറയാനുള്ള സാധ്യതയേറെയാണ്. അത്തരക്കാർക്ക് ബ്ലാക്ക് ഫംഗസ് പിടിപെട്ടാൽ ജീവൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണ്.

#കൂടുതൽബാധിക്കുകആരെയൊക്കെ?

കോവിഡ് രോഗികൾ, അർബുദരോഗികൾ,
അവയവം മാറ്റിവച്ചവർ എന്നിവരെയും ബാധിക്കാൻ ഭീകരനാണിത്. ഭേദമാക്കാൻ വലിയ പ്രയാസമുള്ള രോഗമായതിനാൽ ജാഗ്രതയാണ്
വേണ്ടത്. കഴിഞ്ഞ രണ്ടുമാസമായി ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കണ്ടെത്തി.
രോഗം ശരീരത്തിന്റെ ഏതുഭാഗത്തെ ബാധിക്കുന്നു?
നാസാരന്ധങ്ങളെയും അതിനോടനുബന്ധിച്ചുള്ള സൈനസ് അറകളെയും ശ്വാസകോശം, ചർമം, കണ്ണ്, തലച്ചോർ, ഉദരം, രക്തവാഹി
നികൾ, ഹൃദയം, പ്ലീഹ എന്നിവയെയും ബാധിക്കാം. കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
• ബ്ലാക്ക് ഫംഗസ് കാണപ്പെടുന്നത്?
മണ്ണിലെ ചീഞ്ഞഴുകിയ ജൈവപദാർഥങ്ങളിൽ. ചെടികൾ എന്നിവയിലും ഫംഗസ്
ഉണ്ട്. അന്തരീക്ഷത്തിലേക്കാളും മണ്ണിലാണ് ഇത് കൂടുതലായുള്ളത്.

#ലക്ഷണങ്ങൾ ?

തലവേദന, പനി, മൂക്കൊലിപ്പ്, ചുമ, നെഞ്ചുവേദന, ശ്വാസതടസം, തൊലിപ്പുറമേ കറുപ്രാശി, വയറുവേദന, ഛർദി. കണ്ടുപിടിക്കാൻ
പ്രയാസമാണ് ഈ രോഗബാധ. സി.ടി.സ്കാനിലുടെയും ശ്വാസകോശത്തിൽ നിന്ന് സവമെടു
ത്തുള്ള പരിശോധനകളിൽ നിന്നുമാണ് രോഗബാധ കണ്ടെത്തുക.
ദീർഘകാലം മരുന്നുകളുമായി ആശുപ്രതിയിൽ കഴിയേണ്ടിവരും. ഫംഗസ് ബാധിച്ചഭാഗം
ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യുന്ന രീതിയും ഫലപ്രദമാണ്.
പ്രതിരോധം? അത്യപൂർവരോഗമാണിത്. മാസ്ക് ധരിക്കണം മണ്ണ്, കമ്പോസു് എന്നിവയുമായി ഇടപഴകുമ്പോൾ കൈയുറകൾ, ധരിക്കുക.മുറിവുകൾ, പൊള്ളിയ ഭാഗങ്ങൾ എന്നിവയിൽ
മണ്ണുമായി സമ്പർക്കത്തിൽ വരരുത്. നിർമാണമേഖലകൾ സന്ദർശിക്കുമ്പോൾ ഷൂസ്, പാന്റ്സ്, ഫുൾ സ്ളീവ് ഷർട്ട് എന്നിവ ധരിക്കുക,..

(വിവരങ്ങൾക്ക് കടപ്പാട്: ഡോ. കെ. ടിങ്കു
ജോസഫ്, ചീഫ് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ്, അമൃത ആശുപത്രി കൊച്ചി)…

Be the first to comment

Leave a Reply

Your email address will not be published.


*