പല്ലു തേയ്ക്കുന്നതിന് മുൻപ് രാവിലെ വെള്ളം കുടിച്ചാൽ; അറിയുക ഈ ഗുണങ്ങളെ

പല്ലു തേയ്ക്കുകയെന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാണ്. രാവിലെ വെള്ളം കുടിയ്ക്കും മുന്‍പ് പല്ലു തേയ്ക്കുകയെന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാല്‍ ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുണ്ട്. വൃത്തിഹീനമെന്നു തോന്നുമെങ്കിലും രാവിലെ പല്ലു തേയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പറയുന്നത്.ഇനി ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

രാവിലെ പല്ലു തേയ്ക്കും മുമ്പ് വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കും എന്ന് പഠനങ്ങള്‍ പറയുന്നു.കോള്‍ഡ്, പനി, ചുമ,അലര്‍ജി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും വെറും വയറ്റില്‍ പല്ലു തേയ്ക്കാതെയുളള വെള്ളം കുടി ഗുണകരമാകുമെന്ന് പറയാം. ഇതിലൂടെ രോഗപ്രതിരോധ സംവിധാനം കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാകുന്നു.

ബ്രഷ് ചെയ്യുന്നതിന് മുന്‍പേ വെള്ളം കുടിയ്ക്കുമ്പോള്‍ വായിലെ ആസിഡുകള്‍ വയറ്റിലേയ്‌ക്കെത്തുന്നു. ഇത് വയറ്റിലെ ദോഷകരമായ രോഗാണുക്കളെ നശിപ്പിയ്ക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്. ഉണർന്നയുടനെ ഇത് ചെയ്യുമ്പോൾ നിങ്ങളുടെ ശരീരം വേഗത്തിൽ വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇത് വയറ്റിലെത്തി വിസര്‍ജ്യങ്ങളിലൂടെ വേഗം പുറന്തള്ളപ്പെടുന്നു. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.

ബിപി, പ്രമേഹ നിയന്ത്രണത്തിന് ഈ വഴികള്‍ സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം ഘടകങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിനാല്‍ തന്നെ വെറും വയററില്‍ വെളളം കുടിയ്ക്കുന്നത് കൊണ്ട് ദോഷം വരുന്നില്ലെന്നു വേണം, പറയുവാന്‍. ഇതിലൂടെ വായിലെ ബാക്ടീരിയകള്‍ കുറയുമെന്നും ഇത്ത പല്ലു തേപ്പിന് കൂടുതല്‍ ഗുണം നല്‍കുമെന്നും പറയാം. ഇതെല്ലാം ആരോഗ്യത്തെ സഹായിക്കുന്നവയാണ്. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും പ്രധാനമാണ്.
ബ്രഷ് ചെയ്യുന്നതിന് മുന്‍പായുള്ള വെളളം കുടി നിങ്ങളുടെ ശരീരത്തിൽ എല്ലാ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇതുവഴി ചര്‍മത്തിന് തിളക്കം നിലനിർത്താൻ സാധിക്കുകയും ചെയ്യും.ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ശരീരത്തിൽ കൂടുതൽ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യും. ഇത് ചര്‍മത്തെ സഹായിക്കുക മാത്രമല്ല, ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*