
ഇനി ഭംഗിയുള്ള ചുണ്ടുകൾ ആർക്കും സ്വന്തമാക്കാം: ഇതൊന്നു പരീക്ഷിച്ചു നോക്കൂ
നല്ല ഭംഗിയുള്ള ചുണ്ടുകൾ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല. കുറച്ച് ശ്രദ്ധ നൽകിയാൽ നമ്മുടെ ചുണ്ടിന്റെയും പ്രശ്നങ്ങൾ പരിഹരിച്ച് മനോഹരമായ ചുണ്ടുകളാക്കാം. ചില പൊടികൈകൾ ഇതാ..
ചുണ്ടുകളുടെ നിറം വർദ്ധിക്കാൻ കിടക്കുന്നതിന് മുൻപ് ബീറ്റ് റൂട്ടിന്റെ നീര് പുരട്ടാം
എസ്. പി.എഫ് നോക്കി ലിപ്ബാം തിരഞ്ഞെടുക്കാം
വിറ്റാമിൻ ഇ ഓയിൽ പുരട്ടാം
കാപ്പിയുടെ അമിത ഉപയോഗം ചുണ്ടുകൾ ഇരുണ്ടതാക്കുന്നു
പുകവലി ഒഴിവാക്കാം
വെയിലത്ത് ഇറങ്ങുന്നതിന് മുമ്പ് ചുണ്ടിൽ നെയ്യ് പുരട്ടുന്നത് വരണ്ടു പൊട്ടാതിരിക്കാൻ സഹായിക്കും.
വേനൽക്കാലത്ത് ചുണ്ടിലെ ഈർപ്പം അധികനേരം നിലനിൽക്കില്ല. അതിനാൽ ചുണ്ടിലെ ഈർപ്പം നിലനിർത്താൻ അൽപം വെളിച്ചെണ്ണ പുരട്ടിയാൽ മതി.
വരണ്ട ചുണ്ടുകൾ മാറുവാൻ വെള്ളരി, തക്കാളി, കറ്റാർ വാഴ പൾപ്പ് എന്നിവ ഏതെങ്കിലും കൊണ്ട് മസാജ് ചെയ്യാവുന്നതാണ്.
ഭക്ഷണത്തിൽ പാൽ, തൈര്, പച്ചക്കറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
ക്ഷീണവും സൂര്യപ്രകാശവും എല്ലാം ചുണ്ടുകളുടെ നിറം മങ്ങാൻ കാരണമാകും. ഇതിന് പരിഹാരമായി കൂടുതൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.
ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളം എങ്കിലും ദിവസം കുടിക്കണം.
പാൽപ്പൊടിയും നാരങ്ങാനീരും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകളുടെ നിറം വർധിപ്പിക്കാൻ സഹായിക്കും
റോസ്പ്പൂവും നെയ്യും അരച്ച് ചുണ്ടുകളിൽ പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളഞ്ഞാൽ ചുണ്ടുകൾക്ക് നിറം ലഭിക്കും
Be the first to comment