അകത്തളത്തിലെ ചൂട് കുറയ്ക്കാനും കാഴ്ചഭംഗി ഉറപ്പാക്കാനുമാണ് പരന്ന മേല്‍ക്കൂരയ്ക്കു മുകളില്‍ പല തട്ടുകളില്‍ ട്രസ് വര്‍ക്ക് ചെയ്തത്.
പിന്നിലേക്കെത്തുന്തോറും വീതി കുറഞ്ഞു വരുന്ന പ്ലോട്ടിലുള്ള വീടിന്റെ ദര്‍ശനം തെക്കോട്ടാണ്.

വീടിന്റെ മുന്നിലൂടെ കടന്നുപോകുന്ന റോഡിന്റെ വീതി സമീപഭാവിയില്‍ തന്നെ കൂടാനിടയുള്ളതിനാല്‍ 11 മീറ്റര്‍ പുറകോട്ടിറക്കിയാണ് വീടൊരുക്കിയിട്ടുള്ളത്.
YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം
ആര്‍ക്കിടെക്റ്റ് ദമ്പതിയായ ജെര്‍ലിന്‍ മാത്യൂസ്, ജിസ് പോള്‍ (ജെ.ജെ. ആര്‍ക്കിടെക്റ്റ്‌സ്, പത്തനംതിട്ട) എന്നിവരാണ് ജനസാന്ദ്രതയേറിയ പ്രദേശത്തുള്ള ഇരുനിലവീടിന്റെ ശില്പികള്‍.

അകത്തളത്തിലെ ചൂട് കുറയ്ക്കാനും കാഴ്ചഭംഗി ഉറപ്പാക്കാനുമാണ് പരന്ന മേല്‍ക്കൂരയ്ക്കു മുകളില്‍ പല തട്ടുകളില്‍ ട്രസ് വര്‍ക്ക് ചെയ്തത്. ട്രസ് മേല്‍ക്കൂരയില്‍ ലൂവറുകള്‍ നല്‍കിയതും ഇതേ ലക്ഷ്യത്തോടെയാണ്.
കടപ്പക്കല്ലുകള്‍ക്കിടയില്‍ പുല്ലു പിടിപ്പിച്ചാണ് മുന്‍മുറ്റമൊരുക്കിയത്. കാര്‍പോര്‍ച്ചില്‍ പാകിയ കടപ്പക്കല്ലുകള്‍ക്കിടയില്‍ ബ്ലാക്ക് ഓക്‌സൈഡും പൂശിയിട്ടുണ്ട്.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
വീടിന്റെ പുറംകാഴ്ച തടസ്സപ്പെടാതിരിക്കാനാണ് ഉയരം കുറച്ചു കെട്ടിയചുറ്റുമതിലില്‍ ജിഐ പൈപ്പ് സമൃദ്ധമായി ഉപയോഗിച്ചത്. 2.5 അടി ഉയരമുള്ള മേല്‍ക്കൂരയുടെ ഉള്‍വശം യൂട്ടിലിറ്റി സ്‌പേസാക്കി മാറ്റിയിരിക്കുകയാണ്.

എക്സ്റ്റീരിയറില്‍ വൈറ്റ്, ഗ്രേ, ടെറാക്കോട്ട നിറങ്ങളും, ഇന്റീരിയറില്‍ ഐവറി, ബ്ലാക്ക്, വൈറ്റ് നിറങ്ങളുമാണ് എടുത്തു നില്‍ക്കുന്നത്.
ചെറുചടങ്ങുകള്‍ നടത്തത്തക്കവിധം വിശാലമായ ഹാളിന്റെ വിവിധ വശങ്ങളിലാണ് ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ് കം സ്റ്റഡി ഏരിയ, ഡൈനിങ് എന്നിവ ക്രമീകരിച്ചത്.
ALSO READ: ഒറ്റനിലയില്‍ എല്ലാം
തേക്കിന്‍ തടിയില്‍ തീര്‍ത്ത കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറാണ് അകത്തളത്തിലുള്ളത്. വുഡ്, ഐവറി ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലാണ് ഫ്‌ളോറിങ്ങിനുപയോഗിച്ചത്.

വീട്ടകത്ത് ഇപോക്‌സി ഫിനിഷ് ഫ്‌ളോറിങ് ചെയ്തത് വ്യത്യസ്തതയാണ്.
നിത്യഹരിതമായ കറുപ്പ്, വെളുപ്പ് നിറങ്ങള്‍ക്കൊപ്പം പരമ്പരാഗത നിര്‍മ്മാണ സാമഗ്രിയായ ഇഷ്ടികയും എലിവേഷനില്‍ ഉള്‍പ്പെടുത്തിയത് തികച്ചും അനുകരണീയമാണ്.

Project Details
- Architects: Ar. Jerlin Mathews & Ar. Jiss Paul (JJ Architects, Adoor, Pathanamthitta).
- Project Type : Residential House
- Owner : Saji Baby
- Location : Kottarakkara
- Year Of Completion : 2018
- Area: 2,731 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment