ബീച്ച് ഹൗസ്

കന്‍റംപ്രറി നയത്തിന്‍റെ ചുവടുപിടിച്ച് വെള്ള നിറവും അസിമെട്രിക്കലായ പല രൂപങ്ങളും ചേര്‍ത്ത് ഒരുക്കിയതാണ് മുഖപ്പ്. അകത്തും ഇതേ നയം തന്നെ.

മിനിമലിസ്റ്റിക്കായ ഒരുക്കങ്ങളാല്‍ അകത്തളം എടുപ്പുള്ളതാകുന്നു.

തികച്ചും കന്‍റംപ്രറി മാതൃകയില്‍ ഒരുക്കിയിട്ടുള്ള ഈ വീട് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് ആര്‍ക്കിടെക്റ്റ് ജയരാജ് (ജയരാജ് ആര്‍ക്കിടെക്റ്റ്സ്, കാഞ്ഞങ്ങാട്) ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ഈ വീട് ബീച്ചിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

കന്‍റംപ്രറി നയത്തിന്‍റെ ചുവടുപിടിച്ച് വെള്ള നിറവും അസിമെട്രിക്കലായ പല രൂപങ്ങളും ചേര്‍ന്നതാണ് എലിവേഷന്‍. ഇവയ്ക്കിടയില്‍ ബോക്സ് മാതൃകകളും കാണാം.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

പ്ലോട്ട് വിശാലമായിരുന്നതിനാല്‍ കരിങ്കല്ലുകള്‍ വിരിച്ച് മുറ്റവും; പുല്ലും ചെടികളും നിറച്ച് ലാന്‍ഡ്സ്കേപ്പും തീര്‍ത്തിരിക്കുന്നു.

ഉള്ളിലേക്ക് കടന്നാല്‍ ലിവിങ്, ഡൈനിങ്, 4 കിടപ്പുമുറികള്‍, കിച്ചന്‍, ലേഡീസ് ലിവിങ്, ഫാമിലി ഡൈനിങ് എന്നിങ്ങനെയാണ് അകത്തളക്രമം.

ALSO READ: മിശ്രിതശൈലി

മിതത്വത്തിനു പ്രാധാന്യം നല്‍കിയുള്ള ഒരുക്കങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. വിശാലത, തടിയുടെ മിതമായ ഉപയോഗം, കാറ്റിന്‍റേയും വെളിച്ചത്തിന്‍റേയും സുഗമസഞ്ചാരം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് അകത്തള അലങ്കാരങ്ങള്‍.

ALSO READ: ഹരിത ഭംഗിയില്‍

കോര്‍ണര്‍ വിന്‍ഡോകള്‍ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യം അകത്തളത്തില്‍ വെളിച്ചമെത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു. ഡൈനിങ് ഏരിയയില്‍ ചുമരും സീലിങ്ങും ഹൈലൈറ്റു ചെയ്തിരിക്കുന്നു.

നിലമൊരുക്കുവാന്‍ മാര്‍ബിളാണ് ഉപയോഗിച്ചിട്ടുള്ളത്. ലൈറ്റിങ്ങിന്‍റെ പ്രാധാന്യം അകത്തളത്തിന് കൂടുതല്‍ മിഴിവേകുന്നതിനൊപ്പം സ്വതവേ വിശാലമായ ഏരിയകളെ കൂടുതല്‍ വിസ്തൃതമായും തോന്നിപ്പിക്കുന്നു.

ലിവിങ് ഏരിയയില്‍ നിന്നുമാണ് വുഡും ഗ്ലാസ്സുമുപയോഗിച്ചു നിര്‍മ്മിച്ചിട്ടുള്ള സ്റ്റെയര്‍കേസ് ആരംഭിക്കുന്നത്.

മുകള്‍നിലയുടെ ഭാഗമായ ഒറ്റപ്പാളി ജനാലകളും ഡബിള്‍ ഹൈറ്റ് ഏരിയയുടെ ഉയരമുള്ള ഭിത്തിയില്‍ നല്‍കിയിരിക്കുന്ന വെന്‍റിലേഷനുകളും ആകര്‍ഷകവും ശ്രദ്ധേയവുമാണ്.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

കിച്ചനും വിശാലതയില്‍ മുന്നിട്ടു നില്‍ക്കുന്നു. പച്ചനിറത്തിന്‍റെ ഹൈലൈറ്റാണ് അടുക്കളയ്ക്ക് ഭംഗിയേറ്റുന്നത്.

കൗണ്ടര്‍ടോപ്പിന്‍റെ ഒരു ഭാഗം തന്നെ ബ്രേക്ക് ഫാസ്റ്റ് ടേബിളാക്കി മാറ്റി ബാര്‍ചെയറും നല്‍കിയിരിക്കുന്നു. ഈ ഏരിയയിലെ ലൈറ്റിങ് ശ്രദ്ധേയമാണ്.

YOU MAY LIKE: മണ്ണില്‍ വിരിഞ്ഞൊരു ശില്പം പോലെ

കിടപ്പുമുറികള്‍ ഓരോന്നും ഓരോ നിറമുള്ള ഫര്‍ണിഷിങ് ഇനങ്ങള്‍ക്കൊണ്ട് ആകര്‍ഷകമാക്കിയിരിക്കുന്നു. സീലിങ് വര്‍ക്കും ലൈറ്റിങ് സംവിധാനങ്ങളും എടുത്തു നില്‍ക്കുന്നു. ഓരോ ചുമരുകള്‍ മാത്രം ഹൈലൈറ്റ് ചെയ്തു.

വിശാലതയില്‍ ഒട്ടും പിന്നിലല്ല കിടപ്പുമുറികളും. പുറത്തെ കാഴ്ചകള്‍ ഉള്ളിലേക്ക് തലനീട്ടുന്ന വിധമാണ് ഓരോ ഏരിയകളും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വിശാലത, മിനിമലിസ്റ്റിക്കായ ഒരുക്കങ്ങള്‍ എന്നിങ്ങനെ അകത്തും പുറത്തും കന്‍റംപ്രറി നയത്തിന്‍റെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നു ബീച്ചിന് സമീപമുള്ള ഈ വീട്.

Project Facts

  • Architect

Ar.Jayaraj K
Jayaraj Architects,
Near Deepa Ayurveda Hospital,
Kushavankunnu, Kanhangad – 671315
Kerala. Mob: +91-9447330965
Ph: 04672200965

  • Owner : Shabeer
  • Location: Kushalnagar, Kanhangad
  • Year of Completion: 2018
  • Site Area: 50.5 cents
  • Built Area: 4216 sqft

വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*