ബാങ്ക് വിവരങ്ങള്‍ മൊബൈലില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിച്ചുകൊള്ളു

ബാങ്ക് വിവരങ്ങള്‍ മൊബൈലില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിച്ചുകൊള്ളുനിങ്ങള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്? മിക്കവര്‍ക്കും ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. പുതിയ ജീവിത സാഹചര്യങ്ങളില്‍ അത് അത്യാവശ്യമാണ് . അവയുടെ ഡെബിറ്റ് കാര്‍ഡുകള്‍, അക്കൗണ്ട് പാസ്‌വേഡുകള്‍, മറ്റ് പലതരം ക്രെഡിറ്റ് കാര്‍ഡുകള്‍, സിവിവി നമ്പറുകള്‍, പിന്‍ നമ്പറുകള്‍, പാന്‍.ഒരാള്‍ക്ക് തന്നെ ഓര്‍മയില്‍ സൂക്ഷിക്കേണ്ടുന്ന എത്രയെത്ര കാര്യങ്ങള്‍ ആണല്ലേ. ദിനം പ്രതി അത്തരം നമ്പറുകളുടേയും പാസ്‌വേഡുകളുടെയും എണ്ണം കൂടുന്നതല്ലാതെ കുറയുകയില്ല. തിരക്ക് പിടിച്ച ജീവിതത്തിലെ ഓട്ടത്തിനിടയില്‍ ഇവയൊക്കെ മുഴുവനായും കൃത്യമായും ഓര്‍ത്തു വയ്ക്കുക എന്നത് വലിയൊരു കടമ്പ തന്നെയാണ്. എന്നാല്‍ അതേ സമയം കൃത്യമായി ഇത് ഓര്‍ത്ത് വച്ചില്ല എങ്കില്‍ പല സാഹചര്യങ്ങളിലും പണി കിട്ടുവാനുള്ള സാധ്യതകളും ഏറെയാണ്. ഡിജിറ്റല്‍ പണിടപാടുകള്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.അപ്പോള്‍ ആവശ്യമുള്ളപ്പോഴൊക്കെ ഈ നമ്പറുകളും പാസ്‌വേഡുകളുമൊക്കെ എളുപ്പം കൈയ്യിലെത്താന്‍ നമ്മള്‍ ചെയ്യുന്ന വഴിയാണ് നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ ഇവയൊക്കെ സേവ് ചെയ്ത് സൂക്ഷിക്കുക എന്നത്. എല്ലാം ഓര്‍മിച്ചു വയ്ക്കാനുള്ള ബദ്ധപ്പാടുമില്ല, വിവരങ്ങള്‍ ആവശ്യമായി വരുന്ന സമയത്ത് അവ കൃത്യമായി നമ്മുടെ കൈകളില്‍ തന്നെ ഉണ്ടാവുകയും ചെയ്യും.

എന്നാല്‍ ഈ എളുപ്പപ്പണി അനി അങ്ങോട്ട് ശീലമാക്കേണ്ട എന്നതാണ് സാങ്കേതിക വിദഗ്ധര്‍ നല്‍കുന്ന പുതിയ വിവരങ്ങള്‍. ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി അതുവഴി അക്കൗണ്ടുകളില്‍ നിന്നും പണം തട്ടുന്ന രീതി ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അതായത് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍ സൂക്ഷിച്ചു വയ്ക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്ന് തന്നെ. ഇത് സംബന്ധിച്ച് രാജ്യത്തെ മുഖ്യ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.എല്ലാ ബാങ്കുകളും അക്കൗണ്ട് ഉടമകള്‍ കൈക്കൊള്ളേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് അതാത് സമയങ്ങളില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്. എങ്കിലും ഓണ്‍ലൈന്‍, ഡിജിറ്റല്‍ രീതികളിലുള്ള പണമിടപാടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് നിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവസരം മുതലെടുത്ത് കൊണ്ട് പല തരത്തിലുള്ള തട്ടിപ്പുകളുമായാണ് സൈബര്‍ ക്രിമിനലുകള്‍ രംഗത്തെത്തുന്നത്. എന്നാല്‍ ബാങ്കുകള്‍ സദാസമയം ഇതിനെതിരെ ജാഗരൂകരായി നിലകൊള്ളുകയാണ്. ഇതോടൊപ്പം ഉപയോക്താക്കളും കൃത്യമായ മുന്‍കരുതലുകളോടെയും സൂക്ഷ്മതയോടെയും ഇടപാടുകള്‍ നടത്താന്‍ തയ്യാറായാല്‍ സൈബര്‍ തട്ടിപ്പുകളില്‍ നിന്നും പൂര്‍ണമായും രക്ഷ നേടുവാന്‍ നമുക്ക് സാധിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*