
ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയും ചില ഭക്ഷണങ്ങളുമാണ് വയറ്റില്‍ അസിഡിറ്റി (അമ്ലത്വം) ഉണ്ടാകുന്നതിന് പ്രധാന കാരണം.
ഇന്ന് 80 ശതമാനം ആളുകളിലും അസിഡിറ്റി ഒരു വില്ലനാണ്. അത്തരത്തില്‍ ഉള്ള ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പറ്റി ചുവടെ പറയുന്നു. ഇവ നിയന്ത്രിച്ചാല്‍ അസിഡിറ്റിയില്‍ നിന്നും നിങ്ങള്‍ക്ക് ഒരു പരിധിവരെ രക്ഷപ്പെടാം.
1. ചോക്ലേറ്റ്
ചോക്ലേറ്റ് എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. എന്നാല്‍, ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, തിയോബ്രോമെയിന്‍, ഉയര്‍ന്ന അളവിലുള്ള കൊഴുപ്പ്, കൊക്കോയുടെ അളവ് അസിഡിറ്റി ഉണ്ടാകാന്‍ കാരണമാകുന്നു. ചോക്ലേറ്റ് ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ഇത് നിയന്ത്രിക്കുക
2. സോഡ
സോഡ കാര്‍ബണ്‍ അടങ്ങിയ പാനീയമായതിനാല്‍ ഇതിലെ കാര്‍ബണേഷന്‍ വയറിന്റെ അകം വികസിക്കാനും സമ്മര്‍ദ്ദം വര്‍ദ്ധിക്കാനും ഇടയാക്കും. അതിനാല്‍ അസിഡിറ്റി ഉണ്ടാകുന്നു.
3.ആല്‍ക്കഹോള്‍
ബിയര്‍, വൈന്‍ പോലുള്ള ലഹരികള്‍ ഒഴിവാക്കുക. ഉദരത്തില്‍ മാത്രമല്ല, ആമാശയത്തില്‍ വരെ ഇത് അസിഡിറ്റി സൃഷ്ടിക്കും.
4. കഫീന്‍
ഒരു ദിവസം ഒരു കപ്പ് ചായ, അല്ലെങ്കില്‍ കാപ്പി കുടിക്കുക അല്ലെങ്കില്‍ ആസിഡിറ്റി എളുപ്പം പിടികൂടും.
5. എരിവ് കൂടിയ ഭക്ഷണം
എരിവ് കൂടിയ ഭക്ഷണം അസിഡിറ്റിക്ക് പുറമെ നിങ്ങളുടെ ആരോഗ്യത്തെയും ദോഷമായി ബാധിക്കുന്നു. മുളക്, ഗരംമസാല, കുരുമുളക് എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇടക്കിടെ ഇവയുള്ള ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുക കഴിക്കുന്നതിന്‍റെ അളവും കുറക്കുക.
6.കൊഴുപ്പ് കൂടിയ ഭക്ഷണം
പൊരിച്ച മാംസാഹാരങ്ങളും വഴുവഴുപ്പുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. കൊഴുപ്പുള്ള ഭക്ഷണം ഉയര്‍ന്ന അസിഡിറ്റി ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു
7 . വെറുംവയറ്റില്‍ പഴവര്‍ഗങ്ങള്‍
പഴവര്‍ഗങ്ങള്‍ ആരോഗ്യ വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍, നാരങ്ങാ ഇനത്തില്‍പെട്ട പഴങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ അസിഡിറ്റി പെട്ടെന്ന് പിടികൂടും. ഓറഞ്ച്, ചെറുനാരങ്ങ, തക്കാളി, ബെറി ഇനങ്ങളില്‍പെട്ടവ ഉയര്‍ന്ന രീതിയിലുള്ള അസിഡിക് ആയതിനാല്‍ ഇവ വെറും വയറ്റില്‍ കഴിക്കാതിരിക്കുക.
Be the first to comment