ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ജോസ് കെ മാത്യു പറയുന്നു.
കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?
കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയ്ക്ക് പൊതുവായ ഒരു സ്വഭാവം ഇല്ല എന്നുതന്നെ പറയാം.
പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?
കൃത്യമായി ഇന്ന ഒരു ശൈലി മാത്രം പ്രിയപ്പെട്ടത് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ഒരു ശൈലി മാത്രമല്ല എല്ലാത്തരം ശൈലികളും ചെയ്യുവാനും അതിലേക്ക് ഒരു ഡിസൈനര്‍ എന്ന നിലയില്‍ സ്വന്തം കഴിവും ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് അവനവന്‍റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാനും കഴിയണം.
ALSO READ: ലൈറ്റിങ്ങിനുവേണം ഔചിത്യം
ഉദാഹരണത്തിന് ഗോഥിക് ശൈലിയാണ് ഒരാള്‍ ആവശ്യപ്പെടുന്നത് എങ്കില്‍ അതിന്‍റെ സവിശേഷതകള്‍ മനസിലാക്കി അതിന് സ്വന്തമായൊരു ഭാഷ്യം തീര്‍ക്കുവാന്‍ കഴിവുള്ളവരാകണം ഡിസൈനര്‍മാര്‍. അല്ലാതെ ഞാന്‍ ഇന്ന ശൈലി മാത്രമേ ചെയ്യൂ എന്നു പറയുന്നതില്‍ കാര്യമില്ല.
എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
വളരെ എളുപ്പം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന തരം ഡിസൈനുകള്‍ക്കാണ് വരുംകാലങ്ങളില്‍ പ്രചാരം കൂടുതല്‍. ഡിസൈനര്‍മാര്‍ അത്തരം ഡിസൈനുകളെയാവും പ്രമോട്ട് ചെയ്യുക.
ഒരു വീടിന്‍റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?
ഒരു വീടിന്‍റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത് ആ വീടിന് ആത്മാവ് ഉണ്ടായിരിക്കുക എന്നതാണ്.
YOU MAY LIKE: അതിഭാവുകത്വമില്ലാതെ
ഒരു വീടിന്‍റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?
പ്രകൃതിവിഭവങ്ങള്‍ അമിതമായി ഉപയോഗിച്ചുള്ള നിര്‍മ്മാണം നടത്തുകയേ ചെയ്യരുത്. അതാണ് ഒരു വീടിന്‍റെ ഡിസൈനില്‍ ഒരുക്കലും ചെയ്യരുതാത്തത്.
ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ ഏതു തരം വീടായിരിക്കും ചെയ്യുക?
ബഡ്ജറ്റിന് പരിമിതിയും ഇല്ല, ഡിസൈന്‍ സ്വാതന്ത്യവും ഉണ്ട് എങ്കിലും ശരി നിര്‍മ്മാണ വിഭവങ്ങളെ അമിതമായി ഉപയോഗിച്ചു കൊണ്ടുള്ള ഒരു ഡിസൈനും ചെയ്യുകയില്ല. ഇപ്പോഴുള്ള വിഭവങ്ങള്‍ തന്നെ തികയുകയില്ല.
ഇത് വരുംതലമുറക്കു കൂടി ഉപയോഗിക്കുവാനുള്ളതാണ്. വിഭവങ്ങള്‍ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഡിസൈനര്‍മാര്‍ കാണിക്കണം.
RELATED READING: ടോട്ടല്‍ കന്‍റംപ്രറി
പരിമിത ബഡ്ജറ്റുള്ള ക്ലയന്‍റിനു വേണ്ടി?
പ്രാദേശികമായ മെറ്റീരിയലുകളും സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ഡിസൈനാവും പരിമിത ബഡ്ജറ്റിലുള്ള ക്ലയന്‍റിനു നിര്‍ദ്ദേശിക്കുക.

ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ആധുനികമായ മെറ്റീരിയല്‍?
ഹീറ്റ് റിഫ്ളക്റ്റീവ് ലാമിനേറ്റഡ് ഗ്ലാസ് ആണ് ഉപയോഗിച്ചിട്ടുള്ളതില്‍ ഏറ്റവും ആധുനിക മെറ്റീരിയല്‍.
ALSO READ: ഹൈടെക് വീട്
ഏതെങ്കിലും പ്രോജക്റ്റില്‍ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം?
അങ്ങനെ പ്രത്യേകിച്ച് ഒരു ഉല്പന്നം എടുത്തു പറയുവാനില്ല. ഡിസൈനിന് ആനുപാതികമായ മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കുവാനാണ് താല്പര്യം.
ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം
സ്വന്തം വീടിനെക്കുറിച്ച്?
30 വര്‍ഷം മുമ്പ് പണിത വില്ലേജ് മോഡല്‍ വീടാണ് എനിക്കുള്ളത്. തികച്ചും ഗ്രാമ്യം; ശാന്തം.
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് ജോസ് കെ മാത്യു, ജെ.കെ.എം.ഡി.സി. കോട്ടയം.
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment