കാർബൺ തൂളിത കൃഷി കേരളത്തിന് അനിവാര്യം: മന്ത്രിപ്രസാദ്

കേരളത്തിന് കാർബൺ തൂളി ത കൃഷി അനിവാര്യമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് . സ്പൈസസ് ബോർഡിന്റെ മികച്ച ഉൽപ്പാദന ക്ഷമത കൈവരിച്ച ഏലം കർഷകർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യ വളപ്രയോഗവും കീടനാശിനികളുടെ പ്രയോഗവും ഒഴിവാക്കിയേ മതിയാവൂ. റീജണൽ കാൻസർ സെന്ററിന്റെ കണക്ക് പ്രകാരം ഭക്ഷണത്തിലൂടെ അകത്ത് ചെല്ലുന്ന വിഷമാണ് രോഗ കാരണമെന്നാണ്. രോഗത്തിനും മരണത്തിനുമായി ഭക്ഷണം കഴിക്കുന്ന അവസ്ഥ ദുരന്തമാണ്. ഇത് നാം ഗൗരവത്തിലെടുക്കണം -മന്ത്രി പറഞ്ഞു.

യഥാർത്ഥ കർഷകന് ആനുകൂല്യങ്ങൾ ലഭിക്കും വിധം ഇൻഷ്വറൻസ് സ്കീമുകളെ ഏകോപിപ്പിക്കണം. മൂന്ന് ഇൻഷുറൻസ് പദ്ധതികൾ നിലവിലുണ്ട്. പല സംസ്ഥാനങ്ങളും അവരവർക്ക് അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റ്, അസംബ്ളി സമ്മേളനങ്ങൾ കഴിഞ്ഞ് സ്പൈസസ് ബോർഡ്, കാർഷിക സർവ്വകലാശാല മുതലായവയുടെ യോഗം വിളിച്ച് കൂട്ടും. കർഷകരുടെ മനസ്സ് നിറഞ്ഞാലെ നമ്മുടെ വയർ നിറയൂ. കർഷകന്റെ കണ്ണ് നിറഞാൽ ലോകം കരയേണ്ടി വരും – മന്ത്രി പറഞ്ഞു.

സ്പൈസസ് ബോർഡ് ചെയർമാൻ എ ജി തങ്കപ്പൻ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പാർലമെന്റംഗങ്ങളായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, റ്റി ജെ വിനോദ് എം എൽ എ ,വൈസ് ചെയർമാൻ സ്റ്റാനിപോത്തൻ, അഗ്രിക്കൾച്ചറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ ചെയർമാനും എംബസി ഡിയുമായ മലയ്കുമാർ പൊദ്ദാർ എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി ഡി സത്യൻ ഐ എഫ് എസ് ആ മുഖ പ്രഭാഷണം നടത്തി.

ഡോ എ ബി രമശ്രീ സ്വാഗതവും, ബി വെങ്കടേശൻ കൃതജ്ഞതയും പറഞ്ഞു.
ചടങ്ങിൽ കർഷകർക്കുള്ള ഇൻഷ്വറൻസ് പോളിസി വിതരണവും നിർവ്വഹിച്ചു

ഏലം ഉൽപ്പാദന ക്ഷമതയിൽ മികവ് കാട്ടിയ 2019 – 20 ലെ ഒന്നാം സമ്മാന ജേതാവായ മനോജ് കുമാർ, രണ്ടാം സമ്മാന ജേതാവായ റ്റിജു പി ജോസഫ് 2020-21 ലെ ഒന്നാം സമ്മാന ജേതാവായ കെ പി എൻ കൃഷ്ണൻ കുട്ടി നായർ, രണ്ടാം സമ്മാന ജേതാവായ സുജ ജോണി, പൗളി മാത്യു എന്നിവർക്കും ജൈവ ഏലം ഉൽപ്പാദനത്തിൽ 2020-2021 ലെ ജേതാവ് ഡോ സുസിട്രഇളങ്കോയും, ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ മികച്ച കുരുമുളക് കർഷകനായ ജോമി മാത്യുവിനും
സമ്മാനങ്ങൾ വിതരണം ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*