
ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ യാസ് വരുന്നു, മഴ അടുത്തയാഴ്ച വീണ്ടും കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷകർ. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികൾ ജാഗ്രതയോടെ ഇരിക്കണം.കിഴക്ക് മധ്യ ബംഗാൾ ഉൾക്കടലിൽ മേയ് 23 ന് ന്യുനമർദം രൂപപ്പെടും. അടുത്ത ദിവസങ്ങളിൽ തീവന്യുനമർദമായി മാറുമാറുമെന്നും തുടർന്നു ചുഴലിക്കാറ്റായി പരിണമിക്കുമെന്നാണ് വിലയിരുത്തൽ.ചുഴിലിക്കാറ്റിന് യാസ് എന്നാണ് പേരു നൽകിയിരിക്കുന്നത്. ഒമാൻ ആണ് ഈ പേര് നിർദേശിച്ചിരിക്കുന്നത്. യാസ് ഇന്ത്യൻ തീരത്തേയ്ക്കു നീങ്ങില്ല.വടക്കോട്ടു സഞ്ചരിച്ച് ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽനാശം വിതയ്ക്കാം.
ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള എല്ലാ സാഹചര്യവും ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സമുദ്ര ഉപരിതല താപം 1 – 2 ഡിഗ്രി വർധിച്ച് 31 ഡിഗ്രി സെൽഷ്യസിൽ എത്തിയിട്ടുണ്ട്.
മേയ് 21ന് കാലാവർഷം ദക്ഷിണ ആൻഡമാൻ സമുദ്രത്തിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ചുഴലിക്കാറ്റിനെ തുടർന്നു തെക്കൻ കേരളത്തിൽ 25 മുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തൊട്ടടുത്ത ദിവസം മുതൽ മഴ വടക്കൻ കേരളത്തിലേക്കും കർണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടൽ
Be the first to comment