മുപ്പത് വയസ്സിനുശേഷം, ഈ ഭക്ഷണക്രമങ്ങൾ ശീലിക്കാം

കൊറോണ പടർന്ന് പിടിച്ചതോടെ കൂടുതൽ ആളുകളും വർക്ക് ഫ്രം ഹോം ജീവിതശൈലിയിലേക്ക് മാറി. മാത്രമല്ല മണിക്കൂറുകൾ നീളുന്ന ഓഫീസ് ജോലിയും ഒപ്പം വീട്ടിലെ ജോലിയുമായി സ്ത്രീകളുടെയടക്കം എല്ലാവരുടെയും ജീവിതരീതി തന്നെ മാറിക്കഴിഞ്ഞു. ശരിയായ ഭക്ഷണവും വ്യായാമമില്ലായ്മയും രോഗങ്ങളാവും ഇക്കാലയളവിൽ സമ്മാനിക്കുക. പ്രത്യേകിച്ചും മുപ്പത് വയസ്സു കഴിഞ്ഞവർക്ക്. ആന്റിഓക്സിഡന്റുകളും മിനറലുകളും വിറ്റാമിനുകളും അടങ്ങിയ കൃത്യമായ ഭക്ഷണവും വ്യായാമവും ശീലമാക്കാൻ മടിക്കേണ്ട. സ്ട്രെസ് കുറക്കാനും ആരോഗ്യവും രോഗപ്രതിരോധ ശക്തിയും വർധിപ്പിക്കാനും ഈ ഭക്ഷണസാധനങ്ങൾ ശീലമാക്കാം.

പച്ചിലക്കറികൾ : ഏതെങ്കിലുമൊരു പച്ചിലക്കറി ദിവസവും ശീലമാക്കാം. ചീര, കാബേജ്, മുരിങ്ങയില. തുടങ്ങിയവയിൽ ഏതെങ്കിലുമൊന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രതിരോധശക്തി കൂട്ടാനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ദഹനത്തിനുമെല്ലാം നല്ലതാണ് പച്ചിലക്കറികൾ.

സസ്യഭക്ഷണം കൂടുതൽ ഉൾപ്പെടുത്താം : പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള വിറ്റാമിനുകളാണ് ശരീരത്തിന് എളുപ്പത്തിലും കൂടുതലായി ആഗിരണം ചെയ്യാൻ കഴിയുന്നത്. വിറ്റാമിൻ ഇ, സി എന്നിവയടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. ഇവ രോഗപ്രതിരോധശക്തി കൂട്ടുന്നതിന് സഹായിക്കും.

പ്ലാന്റ് പ്രോട്ടീ :ചില ആളുകൾക്ക് സാധാരണ പാലുത്പന്നങ്ങൾ, ഗ്ലൂട്ടൻ എന്നിവ ദഹനപ്രശ്നങ്ങൾക്കും അലർജിക്കുമൊക്കെ കാരണമാകും. അവ ഒഴിവാക്കി പയറുവർഗ്ഗങ്ങൾ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണസാധനങ്ങളാണ്.

നവധാന്യങ്ങളും വിത്തുകളും : പ്രായമാകും തോറും ജീവിതശൈലീ രോഗങ്ങൾ, രോഗപ്രതിരോധ ശക്തികുറയുക, ദഹനപ്രശ്നങ്ങൾ.. ഇങ്ങനെ ആരോഗ്യം തകിടം മറിഞ്ഞുകൊണ്ടിരിക്കും. ഇത്തരം പ്രശ്നങ്ങൾ മറികടക്കാനായി നമ്മുടെ പാരമ്പര്യ ഭക്ഷണമായ നവധാന്യങ്ങളും വിത്തുകളും ശീലമാക്കാം. ഫ്ളാക്സ് സീഡുകൾ, ചിയ, സെസ്മി, പംപ്കിൻ എന്നീ വിത്തുകൾ, സൂര്യകാന്തിയുടെ വിത്ത് എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ സാലഡിലും സ്മൂത്തിയിലും കുടിക്കുന്ന വെള്ളത്തിലുമെല്ലാം ചേർക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*