പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു.

87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി. ഇരുന്നൂറിലധികം സിനിമകളിൽ അവർ വേഷമിട്ടിട്ടുണ്ട്. എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ അവരെ പ്രശസ്തിയിലേക്കുയർത്തി. രാജ്യം ആജീവാനന്ത നേട്ടങ്ങൾക്കുള്ള പുരസ്ക‌ാരം നൽകി ആദരിച്ചിട്ടുണ്ട്. പദ്മശ്രീ, പത്മഭൂഷൺ എന്നിവയും ലഭിച്ചിട്ടുണ്ട്

Be the first to comment

Leave a Reply

Your email address will not be published.


*