
ഓന്തിനെപ്പോലെ നിറം മാറാൻ ഒരു തടാകത്തിന് സാധിക്കുമോ? എങ്കിൽ അത്തരത്തിലൊരു തടാകമുണ്ട് . ചൈനയിൽ സ്ഥിതി ചെയ്യുന്ന ജിയുഷെയ്ഗോ തടാകമാണ് ഈ അപൂർവ കാഴ്ച സഞ്ചാരികൾക്ക് വേണ്ടി ഒരുക്കുന്നത്.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്ന ജിയുഷെയ്ഗോ തടാകം പല സമയത്തും പലനിറങ്ങളിൽ കാണപ്പെടും. മഞ്ഞ, പച്ച, നീല തുടങ്ങിയ നിറങ്ങളിൽ തടാകത്തെ സഞ്ചാരികൾക്ക് കാണാനാകും.
ചൈനയിലെ സിഷ്യാൻ മേഖലയിലെ നാൻപിങ് ക്യാന്റോണിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.കണ്ണാടി പോലെ തിളങ്ങുന്ന അത്രമേൽ ശുദ്ധമായ തടാകമാണിത്. അതുകൊണ്ടുതന്നെ 16 അടി ആഴമുള്ള തടാകത്തിന്റെ അടിഭാഗം വരെ സഞ്ചാരികൾക്ക് വ്യക്തമായി കാണാനാകും. പൂക്കളാലും മരങ്ങളാലും ചുറ്റപ്പെട്ട ഈ തടാകത്തിലേക്ക് ഇവയുടെ നിഴൽ പതിക്കുന്നുണ്ട്. അതുപോലെ തടാകത്തിൽ മൾട്ടി കളർ ഹൈഡ്രോ ഫൈറ്റുകളുമുണ്ട്. ഇതുകൊണ്ടാവാം തടാകത്തിന് നിറം മാറാൻ സാധിക്കുന്നത്. പക്ഷേ ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ ആർക്കും സാധിച്ചിട്ടില്ല.
തണുപ്പുകാലത്ത് ചുറ്റുമുള്ള പർവതങ്ങളും മരങ്ങളുമെല്ലാം മഞ്ഞുപുതച്ച് നിൽക്കുമ്പോഴും ജിയുഷെയ്ഗോ തടാകം ഇതേപോലെ തന്നെ നിൽക്കും. തടാകത്തിലെ വെള്ളം കട്ടിയായി പോകാറില്ല. ചൂടുള്ള നീരുറവ മൂലമാണ് വെള്ളം കട്ടിയാകാത്തത്.ജിയുഷെയ്ഗോ തടാകവും അതിനടുത്തുള്ള നേച്ചർ റിസർവുമെല്ലാം കാണാൻ നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. ടിബറ്റൻ പീഠഭൂമിയിലെ താഴ്വരയിലാണ് ജിയുഷെയ്ഗോ തടാകം സ്ഥിതി ചെയ്യുന്നത്.
Be the first to comment