- എക്സ്റ്റീരിയറില്‍ വീടിന് സ്ട്രെയിറ്റ് ലൈന്‍ നയമാണ് സ്വീകരിച്ചിട്ടുള്ളത്.
- ഇന്റീരിയറില്‍ ക്രോസ് വെന്റിലേഷന് സവിശേഷ ശ്രദ്ധ നല്കിയിരിക്കുന്നു.
- പരിപാലനം എളുപ്പമാക്കുന്ന വിധത്തിലാണ് അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഡിസൈന്‍ നയം കന്റംപ്രറി എങ്കിലും അകത്തും പുറത്തും പച്ചപ്പും പ്രകാശവും നിറഞ്ഞ ഈ വീട് അതിരിക്കുന്ന പ്ലോട്ടിനോട് സംവദിച്ചുകൊണ്ടാണ് നില്‍ക്കുന്നത്. മുറ്റം നാച്വറല്‍ സ്റ്റോണ്‍ വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്.
ലാന്‍ഡ് സ്കേപ്പിനും പച്ചപ്പിനും യഥാവിധി സ്ഥാനം നല്‍കിയിരിക്കുന്ന ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്ന് അരുണും റസീമും ചേര്‍ന്നാണ് (ഇന്‍സൈറ്റ് ആര്‍ക്കിടെക്റ്റ്സ് & ഇന്റീരിയേഴ്സ്, കൊല്ലം).

വെള്ള-ഗ്രേ നിറക്കൂട്ടിലുള്ള പ്ലെയ്ന്‍ ഡിസൈനിലുള്ള എലിവേഷനില്‍ സ്ട്രെയിറ്റ് ലൈന്‍ നയം അവതരിപ്പിച്ചിരിക്കുന്നത് ജിഐ സ്ക്വയര്‍ ട്യൂബ് നല്‍കിയാണ്.
ALSO READ: ക്യൂട്ട് & എലഗന്റ്
ചാരനിറമാര്‍ന്ന ക്ലാഡിങ്ങു കൂടിയായപ്പോള്‍ പുറംകാഴ്ചയ്ക്ക് തികഞ്ഞ കന്റംപ്രറി ലുക്ക് കൈവന്നു.
ഓപ്പണ്‍ സിറ്റൗട്ടു വഴി ഉള്ളിലേക്കു കടക്കുമ്പോള്‍ ഗസ്റ്റ് ലിവിങ്, ഡൈനിങ്, കോര്‍ട്ട്യാര്‍ഡ്, സ്റ്റെയര്‍കേസ്, തുറന്ന കിച്ചന് മുകളിലും താഴെയുമായി 4 കിടപ്പുമുറികള്‍, അപ്പര്‍ ലിവിങ്, സ്റ്റഡി ഏരിയ, പാസേജ്, ഹോം തീയേറ്റര്‍ എന്നിങ്ങനെ അകത്തളങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.
ലെതര്‍ ഇരിപ്പിടങ്ങളുടെ സമൃദ്ധി നിറയുന്ന ഗസ്റ്റ് ലിവിങ് ഏരിയ, തുറന്ന നയത്തിലുള്ള ഡൈനിങ് കം കിച്ചന്- ഇവിടെയെല്ലാം സൂര്യപ്രകാശം നിറയ്ക്കുന്ന വിധമാണ് ഡൈനിങ് ഏരിയയോട് ചേര്‍ന്ന് കോര്‍ട്ട്യാര്‍ഡ് നല്‍കിയിട്ടുള്ളത്.

ഇവിടം ഡബിള്‍ ഹൈറ്റ് ഏരിയയാണ്. കോര്‍ട്ട്യാര്‍ഡിലെ കാഴ്ചകള്‍ കണ്ടുകൊണ്ട് സ്റ്റെയര്‍കേസ് കയറാം. നാച്വറല്‍ പെബിളുകള്‍ വിരിച്ചിട്ടുള്ള കോര്‍ട്ട്യാര്‍ഡിനെ ഭാഗിച്ചുകൊണ്ട് ഒരു പാസേജും നല്കിയിരിക്കുന്നു.
ALSO READ: കന്റംപ്രറി ശൈലിയോട് ആഭിമുഖ്യം കൂടുന്നു
പച്ചപ്പും നാച്വറല്‍ ലൈറ്റും കോര്‍ട്ട്യാര്‍ഡിനെ ആകര്‍ഷകമാക്കുന്നു. ഡൈനിങ്ങിലേക്ക് തുറക്കുന്ന രീതിയില്‍ വിശാലതയോടെയാണ് കിച്ചന് ഒരുക്കിയിട്ടുള്ളത്.

ഡൈനിങ് ഏരിയയ്ക്ക് വിശാലമായ ഡോര്‍ കം വിന്‍ഡോകളാണ് നല്‍കിയിട്ടുള്ളത്. ഇത് പരിസരക്കാഴ്ചകളും കാറ്റും വെളിച്ചവും ഉള്ളിലെത്തിക്കുന്നു. എല്ലാ ഏരിയകളും വെന്റിലേഷനുകളാല്‍ സമൃദ്ധമാണ്.
ALSO READ: ഹരിത ഭംഗിയില്‍
ഭിത്തിയുടെ ഉയരത്തിലും റൂഫിലുമെല്ലാം വെളിച്ച സംവിധാനങ്ങള്‍ ഉണ്ട്. സൗകര്യങ്ങള്‍ എല്ലാം ഉള്‍ച്ചേര്‍ത്ത് ലളിതമായ ഒരുക്കങ്ങളോടെ ചെയ്തിട്ടുള്ളവയാണ് കിടപ്പുമുറികള്‍ നാലും.

ഓരോ മുറിക്കും ഓരോ കളര്‍ സ്കീം തെരഞ്ഞെടുക്കുവാന്‍ ഡിസൈനര്‍മാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ലിവിങ് ഏരിയകള്‍ പ്രത്യേകിച്ച് അപ്പര്‍ ലിവിങ് വെന്റിലേഷന്റെ സമൃദ്ധിയിലാണ്.
അകത്തും പുറത്തും കാലിക ശൈലി നിറയുന്ന വീട് പരിപാലനം എളുപ്പമാക്കുന്ന വിധവുമാണ്. വീട്ടുകാര്‍ വിദേശവാസികളായതിനാല് പരിപാലന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
Project Facts
- Designers: Arun & Raseem (Insight Architectural Ideas, Mukkada, Kundara, Kollam )
- Project Type: Residential House
- Owner: Binoy John
- Location: East Kallada
- Year Of Completion: 2019
- Area: 3500 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment