പ്രകൃതിയ്ക്ക് നല്‍കുന്ന പ്രാധാന്യം വര്‍ദ്ധിക്കണം!

ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും
പ്രമുഖ ആര്‍ക്കിടെക്റ്റ് വിനോദ്. ടി പറയുന്നു.

കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?

ലാളിത്യത്തിനും ആകര്‍ഷണീയതയ്ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന വാസ്തു രീതിയാണ് ഇപ്പോള്‍ കാണുന്നത്.

പരിസ്ഥിതിയ്ക്കും ചുറ്റുപാടുകള്‍ക്കും മണ്ണിനും പരിഗണന നല്‍കി നിര്‍മ്മിതികള്‍ ഒരുക്കാനുള്ള അവബോധം നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടിയിട്ടുണ്ട്. എന്നാല്‍ ഈ അവബോധം ഇനിയും വര്‍ദ്ധിക്കേണ്ടതുണ്ട്.

താങ്കള്‍ക്ക് പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?

ഭൂമിയുടെ സ്വഭാവത്തിനും രൂപഭാവങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ളതും അതാതിടത്തിന് അനുയോജ്യമായ മെറ്റീരിയലുകള്‍ സ്വീകരിച്ച് കൊണ്ടുള്ളതുമായ ശൈലി.

എന്തായിരിക്കും ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?

പരിസ്ഥിതിയ്ക്ക് പരിഗണന നല്‍കി കൊണ്ടുള്ള, സുസ്ഥിരത പ്രദാനം ചെയ്യുന്ന കെട്ടിടങ്ങളായിരിക്കും ഇനിയുള്ള കാലത്തുണ്ടാകുക.

ഒരു വീടിന്‍റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത് ?

സുഗമമായ വായുസഞ്ചാരവും വെളിച്ചവും സൗന്ദര്യവും ചേര്‍ന്നതാകണം വീടുകള്‍.

ഒരു വീടിന്‍റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?

വികലമായ ഒരു ട്രെന്‍ഡിന്‍റെ പുറകേ പോകുന്നത്. അതാതിടങ്ങളോട് യോജിക്കാതെയുള്ള ട്രെന്‍ഡ് അന്ധമായി പിന്തുടരുന്നത് ദോഷം മാത്രമേ ഉണ്ടാക്കുകയുള്ളു.

ആര്‍ക്കിടെക്റ്റ് വിനോദ്. ടി

ബഡ്ജറ്റിന് പരിധിയില്ല, പരിപൂര്‍ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് , എങ്കില്‍ ഏതുതരം വീടായിരിക്കും താങ്കള്‍ ചെയ്യുക?

ബാംബൂ സ്ട്രക്ച്ചറോടെയുള്ള മണ്‍വീട്. ഇത് പരമാവധി ഊര്‍ജ്ജാവശ്യങ്ങള്‍ സ്വതന്ത്രമായി നടപ്പാക്കാനാവുന്ന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും.

പരിമിത ബഡ്ജറ്റുള്ള ഒരു ക്ലയന്‍റിനു വേണ്ടി ഏതു ഡിസൈന്‍ നിര്‍ദേശിക്കും?

ചെറിയ ഏരിയ മാത്രമുള്ള, കുറവ് പരിചരണം മാത്രം ആവശ്യമുള്ളതും ഭാവിയില്‍ ഇടങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നതുമായ വീട്

താങ്കളുടെ പ്രോജക്റ്റില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ആധുനികമായ മെറ്റീരിയല്‍?

റൂഫിനടിയില്‍ ഉറപ്പിക്കുന്ന സിമന്‍റ് ഫൈബര്‍ ബോര്‍ഡ്

താങ്കളുടെ പ്രോജക്റ്റില്‍ ഇനിയും പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉത്പ്പന്നം അഥവാ മെറ്റീരിയല്‍?
ബാംബൂ

സ്വന്തം വീടിനെക്കുറിച്ച്?

മണ്ണു കൊണ്ട് ഒരുക്കിയ ചെറിയൊരു വീട്. വീടിനുപുറത്തുള്ള വിശാലമായ സ്ഥലത്ത് പച്ചപ്പ് നിറയ്ക്കാന്‍ ശ്രദ്ധിച്ചു.

വിവിരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് വിനോദ്. ടി, ഭൂമി ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി, ധര്‍മ്മശാല, കണ്ണൂര്‍

വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*