ശീതികരണിയും മറ്റും കണ്ടു പിടിക്കപ്പെടുന്നതിനു മുമ്പ് കെട്ടിടങ്ങളിലെ വായുസഞ്ചാരം ഉറപ്പാക്കാനായി അറേബ്യന്‍ വാസ്തുശില്‍പ്പികള്‍ ഉപയോഗിച്ചിരുന്ന വിന്‍ഡ് ടവര്‍ ഉള്‍പ്പെടുത്തി ഒരുക്കി എന്നതാണ് ഈ വീടിന്‍റെ പ്രധാന സവിശേഷത.

ചിമ്മിനിയെ അനുസ്മരിപ്പിക്കുംവിധം ചെങ്കല്ലില്‍ തീര്‍ത്ത വിന്‍ഡ് ടവറില്‍ കാറ്റും വെളിച്ചവുമെത്തുന്നത് ജനലിനു പകരം നല്‍കിയ ജാളിയിലൂടെയാണ്.
സമകാലിക കൊളോണിയല്‍ ശൈലികള്‍ സമന്വയിപ്പിച്ചാണ് ഇവിടമൊരുക്കിയത്. കാഴ്ചഭംഗി ഉറപ്പാക്കാനാണ് പൂമുഖത്തേയും മുകള്‍ നിലയിലേയും മേല്‍ക്കൂരകള്‍ക്ക് വര്‍ത്തുളാകൃതി നല്‍കിയത്.

സമകാലിക ശൈലീഘടകങ്ങളായ ബോക്സ് മാതൃകകളും, ജിഐ പൈപ്പില്‍ തീര്‍ത്ത പര്‍ഗോളയും എലിവേഷന്‍റെ ഭാഗമാണ്. പൂമുഖത്തിന്‍റെ തുടര്‍ച്ചയെന്നോണം കാര്‍പോര്‍ച്ചും ബോക്സ് മാതൃകയിലാണ്.
മുകള്‍ നിലയിലെ സിറ്റിങ് സ്പേസിന്‍റെ മേല്‍ക്കൂരയില്‍ ടഫന്‍ഡ് ഗ്ലാസിട്ടിരിക്കുകയാണ്. ബാല്‍ക്കണി, കാര്‍പോര്‍ച്ചിനു മുകളിലുള്ള ടെറസ് ഗാര്‍ഡന്‍, സിറ്റിങ് സ്പേസിന്‍റെ മേല്‍ക്കൂര എന്നിവിടങ്ങളില്‍ ത ആകൃതിയില്‍ ചെയ്ത ജിഐ വര്‍ക്കാണ് മറ്റൊരാകര്‍ഷണം.

വിട്രിഫൈഡ് ടൈല്‍ ക്ലാഡിങ്ങാണ് പൂമുഖത്തൂണുകളില്‍ ചെയ്തത്. നീളന്‍ വരാന്തയും ചാരുപടിയുമുണ്ട് പൂമുഖത്ത്.
RELATED READING: ടോട്ടല്‍ കന്‍റംപ്രറി
പഴയകാല യൂറോപ്യന്‍ ഭവനങ്ങളുടേതു പോലെ വിന്‍റേജ് ശൈലിയിലാണ് പൂമുഖവാതില്‍.

പേവിങ് ടൈലുകള്‍ക്കിടയില്‍ പുല്ലുപിടിപ്പിച്ചൊരുക്കിയ നടപ്പാതയിലൂടെയാണ് ഇവിടേക്കെത്തുന്നത്.

Project Facts
- Designers: Ameer & Fousiya Ameer (Dizzart Interior & Exterior, Malappuram)
- Project Type: Residential house
- Owner: Muhammed Shafi
- Location: Vailathoor, Malappuram
- Area: 3200 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment