രൂപം മാറി, ഭാവം മാറി

20 വര്‍ഷം പഴക്കമുളള വീട് പുതുക്കി പണിതതോടെ കാറ്റും വെളിച്ചവും കയറുന്ന ഒന്നായി മാറി

വെന്‍റിലേഷനും വെളിച്ചത്തിനും വേി ധാരാളം ജാലകങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അധികം പൊളിച്ചു കളയലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ തന്നെ പുതുഭാവം കൊണ്ടു വന്ന വീടാണിത്.

വെളിച്ചക്കുറവ് അലട്ടിയിരുന്ന, ഓപ്പണ്‍ ഫീല്‍ ഇല്ലാതിരുന്ന 20 വര്‍ഷം പഴക്കമുള്ള വീട് കാലാനുസൃതമായി പുതുക്കി പണിതത് എഞ്ചിനീയര്‍മാരായ അജ്മല്‍ അബ്ദുള്ള പി.വി, അഷ്ഹര്‍ എന്‍.കെ, മുഹമ്മദ് അജ്മല്‍ കെ (ഷെറോവ് ആര്‍ക്കിടെക്റ്റ്സ്, വടകര) എന്നിവര്‍ ചേര്‍ന്നാണ്.

വീടിന്‍റെ പരിസരവും മുറ്റത്തേക്കുള്ള വഴിയും നേരത്തെ ഒട്ടും ആകര്‍ഷകമായിരുന്നില്ല. ഈ അവസ്ഥ പൂര്‍ണമായി പരിഹരിച്ചു.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

ഡ്രൈവ്വേയും മുറ്റവും ഇന്‍റര്‍ലോക്ക് പതിച്ചതിനൊപ്പം മെക്സിക്കന്‍ ഗ്രാസ് കൊണ്ടുള്ള പുല്‍ത്തകിടി, ചെടികള്‍ എന്നിവയും ചുററുമുള്ള ഹരിതവൈവിധ്യവും വൈറ്റ്-ഗ്രേ തീം എക്സ്റ്റീരിയറില്‍ മികച്ച കോണ്‍ട്രാസ്റ്റ് ഡിസൈന്‍ ഘടകമാകുന്നു.

വീടിന്‍റെ ഇരുവശത്തും തുരുത്തുകള്‍ പോലെയാണ് പുല്‍ത്തകിടി ചെയ്തത്. കാര്‍പോര്‍ച്ച്, ഫോര്‍മല്‍ ലിവിങ്, സിറ്റൗട്ട്, വര്‍ക്കേരിയ എന്നിവയുടെ ഘടനയിലാണ് മാറ്റം വരുത്തിയത്. ഫ്ളോറിങ്, ഫിനിഷിങ് എന്നിവ പുതിയതാക്കി.

RELATED READING: അര്‍ദ്ധവൃത്താകൃതിയില്‍

ഒരു ഡ്രെസിങ് ഏരിയ കൂട്ടിച്ചേര്‍ത്തു. വെന്‍റിലേഷനും വെളിച്ചത്തിനും വേണ്ടി പരമാവധി ജാലകങ്ങള്‍ ഒരുക്കി. ഇരിപ്പിടങ്ങള്‍, കട്ടിലുകള്‍, വാഡ്രോബുകള്‍, സൈഡ് ടേബിളുകള്‍ തുടങ്ങിയ ഫര്‍ണിച്ചര്‍ എല്ലാം കസ്റ്റമൈസ് ചെയ്ത് ഒരുക്കി.

വെനീറും പ്ലൈവുഡും ആണ് ഇതിനായി തെരഞ്ഞെടുത്തത്. മാര്‍ബിള്‍ ഉപയോഗിച്ച് ഫ്ളോറിങ് ചെയ്തു. ജിപ്സവും വെനീറും ചേര്‍ത്ത് സീലിങ് വര്‍ക്കുകളും കോവ് ലൈറ്റിങ്ങും ഒരുക്കി.

YOU MAY LIKE: ഒന്നുംഅമിതമാകാതെ

പോര്‍ച്ച്, സിറ്റൗട്ട്, സിറ്റിങ് ഫോയര്‍, ഫോര്‍മല്‍- അപ്പര്‍ ലിവിങ് ഏരിയകള്‍, ഡൈനിങ് സ്പേസ്, ബാത്ത്റൂം അറ്റാച്ചു ചെയ്ത നാലു ബെഡ്റൂമുകള്‍, കിച്ചന്‍, വര്‍ക്കേരിയ, ബാല്‍ക്കണി എന്നിവയാണ് ഈ വീട്ടിലെ ഏരിയകള്‍. പഴയ വീടിന്‍റെ മെയിന്‍ കിച്ചനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.

RELATED READING: സുന്ദരമാണ് ക്രിയാത്മകവും

Project Highlights

  • Designers: Ajmal Abdulla.P.V, Ashhar .N.K., Mohammed Ajmal .K (Zherow Architects, Calicut)
  • Project Type: Residential House
  • Owner: Yousuf
  • Location: Tuneri, Nadapuram
  • Year Of Completion: 2018
  • Area: 2858 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*