
ഇലോൺ മസ്‌കിൻ്റെ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറും മുംബൈയിലെ ബാന്ദ്ര-കൂർള കോംപ്ലക്‌സിൽ (ബിസി) 15ന് തുറക്കും 4003 ചതുരശ്രയടി വിസ്‌തീർണമുള്ള പ്രീമിയം ഓഫിസ് 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കാണ് എടുത്തത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ‘മോഡൽ വൈ എസ്‌യുവികളായിരിക്കും ഇന്ത്യയിൽ ആദ്യം വിൽപനയ്ക്ക് എത്തിക്കുക. രാജ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നത്. ഷോറും തുറക്കുന്നതിനു മുന്നോടിയായി കുർളയിലെ ലോധ ലോജിസ്റ്റിക് പാർക്കിൽ കഴിഞ്ഞ മാസം 24,565 ചതുരശ്ര അടിയുള്ള വെയർ ഹൗസ് എടുത്തിരുന്നു. ഫീനിക്‌സ് മാർക്കറ്റ് സിറ്റിയിലും പുണെയിലും ഓഫിസുകൾ തുറന്നിട്ടുണ്ട്.
Be the first to comment