100 ഓർത്തോപീഡിക് റോബോട്ടിക് സർജറികൾ പൂർത്തിയാക്കി കാരിത്താസ് ഹോസ്പിറ്റൽ

വളരെ കുറഞ്ഞ കാലയളവിനുള്ളിൽ 100 ഓർത്തോപീഡിക് ഇടുപ്പ്, മുട്ട് റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ അതുല്യ നേട്ടം കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്സ് & റോബോട്ടിക് ഹിപ്പ് ആൻഡ് നീ റീപ്ലേസ്‌മെന്റ് സെന്റർ കരസ്ഥമാക്കി. ഇതിന്റെ ഭാഗമായി ജൂൺ 24-ന് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ഹാളിൽ “റോബോട്ടിക് സെഞ്ചുറി” എന്ന പരിപാടി സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം പദ്‌മശ്രീ ഐ.എം. വിജയൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി. ഇ. ഒ. യുമായ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ കൺസൽട്ടന്റ് ഡോ. ദിലീപ് ഐസക്, ഡിപ്പാർട്ട്മെന്റ് മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. കുര്യൻ ഫിലിപ്പ്, സീനിയർ കൺസൽട്ടന്റ് ഡോ. ആനന്ദ് കുമരോത്ത് എന്നിവർ സംസാരിച്ചു. കാരിത്താസ് ഹോസ്പിറ്റലിൽ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ ശ്രീമതി. മറിയാമ്മ ജോസ് ചടങ്ങിൽ വച്ച് തന്റെ അനുഭവം പങ്കുവച്ചു . ചുരുങ്ങിയ കാലയളവ് കൊണ്ട് 100 ഓർത്തോപീഡിക് റോബോട്ടിക് സർജറികൾ പൂർത്തിയാക്കാൻ സാധിച്ചത് മധ്യ കേരളത്തിൽ കാരിത്താസ് ഹോസ്പിറ്റലിന്റെ നാഴികക്കല്ലാണ്.

ആഘോഷത്തെ കൂടുതൽ ആവേശഭരിതമാക്കി കൊണ്ട് ‘ഗോൾ ചലഞ്ച്’ മത്സരവും ഫ്ലാഷ്മോബും ഇതിനോടനുബന്ധിച്ച് നടന്നു . കാരിത്താസ് ആശുപത്രിയുടെ ചുരുങ്ങിയ കാലയളവിലുള്ള ഈ നേട്ടം ഒരു കൂട്ടായ പ്രവർത്തനത്തിന്റെയും ഓർത്തോപീഡിക് വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും മറ്റു നഴ്സിംഗ്, ടെക്നിക്കൽ ജീവനാകരുടെയും ആത്മാർഥമായ പ്രവർത്തനത്തിന്റെയും രോഗീപരിചരണത്തിലെ മികവിന്റെകൂടി ഫലമാണെന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി. ഇ. ഒ. യുമായ റവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു

Be the first to comment

Leave a Reply

Your email address will not be published.


*