
കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ ബാങ്കുകളിൽ നടന്നത് 60,000 കോടിയിലധികം രൂപയുടെ തട്ടിപ്പ്. കണക്കുകൾ പുറത്ത്.
മുംബൈ: കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്തെ ബാങ്കുകളില്‍ നടന്നിരിക്കുന്നത് അറുപതിനായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ്.
2020- 21 വര്‍ഷത്തേക്കാള്‍ 56.28 ശതമാനം തട്ടിപ്പുകള്‍ ഈ വര്‍ഷം കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തട്ടിപ്പു നടന്നവയില്‍ കൂടുതലും സ്വകാര്യ ബാങ്കുകളാണ്.
എന്നാല്‍ ഏറ്റവും കൂടുതല്‍ പണം നഷ്ടം സംഭവിച്ചിട്ടുള്ളത് പൊതുമേഖലാ ബാങ്കുകളിലാണ്. സ്വകാര്യ ബാങ്കുകളില്‍ കൂടുതലും ചെറിയ തുകയുടെ തട്ടിപ്പുകളാണ് നടന്നിട്ടുള്ളത്. 58,328 കോടി രൂപയാണ് ആകെ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.
2800 ല്‍ അധികം തട്ടിപ്പുകളും നടന്നിരിക്കുന്നത് ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണ്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വായ്പ വഴിയുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ദിവസേന 750 ലധികം ബാങ്ക് തട്ടിപ്പുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് വിവരാവകാശ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.
Be the first to comment