
2022-ല്‍ ആഗോള സമ്ബദ്വ്യവസ്ഥയുടെ വീണ്ടെടുക്കലിന് വേഗത നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട്.കോവിഡിന്റെ ആഘാതത്തില്‍ നിന്ന് ആഗോള സമ്ബദ്വ്യവസ്ഥ കരകയറാന്‍ ശ്രമിക്കുമ്ബോള്‍ റഷ്യ യുക്രൈന് യുദ്ധം ലോക രാജ്യങ്ങള്‍ക്ക് തിരിച്ചടി സമ്മാനിക്കുകയാണ്. യുദ്ധം അസംസ്കൃത വസ്തുക്കളുടെ ക്ഷാമത്തിലേക്ക് നയിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ ആര്‍ബിഐ പറയുന്നത്.കോവിഡ്, ചൈനയിലെ മാന്ദ്യം, പാരീസ് ഉടമ്ബടി ലക്ഷ്യങ്ങളെ മറികടക്കുന്ന കാലാവസ്ഥാ സമ്മര്‍ദ്ദം എന്നിവ ലോകത്തെ മറ്റ് സാമ്ബത്തിക ആശങ്കകളാണെന്നിം റിപ്പോര്‍ട്ട് പറയുന്നു. പ്രതികൂലമായ അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ക്കിടെ ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥ താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്. രാജ്യത്ത് വീണ്ടെടുക്കല്‍ ശക്തിപ്പെടുന്നുണ്ട്. മാക്രോ ഇക്കണോമിക് സാധ്യതകളും മെച്ചപ്പെടുന്നുണ്ടെന്ന് ആര്‍ബിഐ പറയുന്നു. ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്ക് മെയ് മാസത്തിലെ ഒരു ഓഫ്-സൈക്കിള്‍ മീറ്റിംഗില്‍ പ്രധാന പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പണപ്പെരുപ്പം ലക്ഷ്യത്തിനകത്ത് പിടിച്ചുനിര്‍ത്തുന്നതിനും ആര്‍ബിഐ മുന്‍ഗണന നല്‍കിയിട്ടുണ്ട്.2021-22 വര്‍ഷത്തില്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യ പതിയെ സാമ്ബത്തിക വീണ്ടെടുപ്പ് നടത്തിയിരുന്നു. 2022-23 മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ജിയോപൊളിറ്റിക്കല്‍ ആഘാതത്തില്‍ നിന്നും അതിന്റെ സ്പില്‍ഓവറുകളില്‍ നിന്നുമുള്ള അപകടസാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ലോകമെമ്ബാടും പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സാമ്ബത്തിക വളര്‍ച്ചയെ ബാധിക്കാതെ ഉയരുന്ന വില സമ്മര്‍ദങ്ങളെ നിയന്ത്രിക്കാന്‍ ആണ് ഇന്ത്യ ശ്രമിക്കുന്നത്. സാമ്ബത്തിക വീണ്ടെടുപ്പിനെ പിന്തുണയ്ക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട സമയത്താണ് പണനയത്തെ പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും ആര്‍ബിഐ പറഞ്ഞു.
Be the first to comment