സ്‌കൂളുകളിലെ താത്കാലിക നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക ജീവനക്കാരുടെ തസ്തികകളിലേക്ക് താത്കാലിക നിയമനം സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി.എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി സ്കൂളുകളിലെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്താനാണ് നിര്‍ദ്ദേശം.

ഈ അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍, സ്കൂളുകളില്‍ നിലവിലുള്ള ടീച്ചിംഗ് / അനധ്യാപക തസ്തികകളില്‍ നിന്ന് ഉണ്ടാകുന്ന താല്‍ക്കാലിക ഒഴിവുകള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നികത്തണമെന്ന് അറിയിച്ച്‌ തുടര്‍നടപടികള്‍ക്കായി എല്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും കത്ത്അയച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*