കൊളസ്‌ട്രോൾ കുറക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.

കൊളസ്‌ട്രോൾ കുറക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ മോശം കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥയാണ് കൊളസ്‌ട്രോളില്‍ കണ്ടുവരുന്നത്.കൊളസ്‌ട്രോള്‍ ഹൃദയമടക്കം പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ട് തന്നെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലികളില്‍ തന്നെയാണ് ഇതിന് പ്രധാനമായും മാറ്റങ്ങള്‍ വരുത്തേണ്ടത്. പ്രത്യേകിച്ച്‌ ഭക്ഷണത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടത്.

കൊളസ്‌ട്രോള്‍ പല തരത്തിലുണ്ട്. ‘ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍’ (എല്‍ഡിഎല്‍), ‘ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍’ (എച്ച്‌ഡിഎല്‍), ട്രൈഗ്ലിസറൈഡ്‌സ് എന്നിവയാണ് പ്രധാനപ്പെട്ട കൊളസ്‌ട്രോള്‍ രൂപങ്ങള്‍. ഇവയില്‍ എല്‍ഡിഎല്‍ ആണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി കുറയ്‌ക്കേണ്ടത്. ഇതിന് സഹായകമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പറയുന്നത് . ഓട്സ് ആണ് ആദ്യ ഭക്ഷണസാധനം. എല്‍ഡിഎല്‍ കുറയ്ക്കാനാണ് ഓട്ട്‌സ് കാര്യമായും പ്രയോജനപ്പെടുക.
ഓട്ടിസിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായകമാകുന്നത്. അതുകൊണ്ടു തീര്‍ച്ചയായും ഓട്സ് കഴിക്കണം സോയയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നൊരു വിഭവമാണ്. ദിവസത്തില്‍ 25 ഗ്രാം സോയ പ്രോട്ടീന്‍ കഴിക്കുന്നതിലൂടെ 5 ശതമാനം മുതല്‍ 6 ശതമാനം വരെ എല്‍ഡിഎല്‍ കുറയ്ക്കാനാകുമത്രേ. ധാന്യങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്. ഇതും എല്‍ഡിഎല്‍ കുറയ്ക്കാന്‍ തന്നെയാണ് സഹായകമാവുക. പ്രധാനമായും ഇതിലെ ഫൈബറാണ് ഈ ഘട്ടത്തില്‍ പ്രയോജനപ്പെടുന്നത്. ബീന്‍സ് പോലുള്ള പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ആറാഴ്ചയോളം പതിവായി ബീന്‍സ് ഒരു നേരം ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെ ചീത്ത കൊളസ്‌ട്രോളിന്റെ (എല്‍ഡിഎല്‍) അളവ് അഞ്ച് ശതമാനമെങ്കിലും കുറയ്ക്കാനാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വെജിറ്റബിള്‍ ഓയിലുകള്‍ ഭക്ഷണത്തിലുപയോഗിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ ഇത് മിതമായ അളവില്‍ മാത്രമേ ഉപയോഗിക്കാവൂ. വെണ്ടയ്ക്കയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎല്‍ കുറയ്ക്കാന്‍ തന്നെയാണ് ഇത് സഹായകമാവുക.

Be the first to comment

Leave a Reply

Your email address will not be published.


*