
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പറഞ്ഞു കേട്ടിരുന്ന എആര്‍/വിആര്‍ ഹെഡ്‌സെറ്റ് ആപ്പിള്‍ അടുത്ത വര്‍ഷം അവതരിപ്പിച്ചേക്കും.
ഹെഡ്‌സെറ്റിന് 14 ക്യാമറകള്‍ ഉണ്ടായിരിക്കുമെന്നും അത് ഉപയോഗിക്കുന്ന വ്യക്തിയുടെ തനിസ്വരൂപം (അവതാര്‍) വെര്‍ച്വലായി, അതേപടി പുനഃസൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതായിരിക്കുമെന്നും ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ ക്യാമറയും ഉപയോക്താവിന്റെ മുഖം സൂക്ഷ്മമായി ട്രാക്ക് ചെയ്ത് യഥാര്‍ഥ മുഖഭാവും ചുണ്ടിന്റെ ചലനങ്ങളും പിടിച്ചെടുത്ത് ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വരൂപമായി മറുതലയ്ക്കലുള്ള ആള്‍ക്ക് അയയ്ക്കുമെന്നാണ് കരുതുന്നത്.ഐഫോണ്‍ ഡിസൈനര്‍ ജോണി ഐവിന്റെ ഉപദേശം തേടി ആപ്പിള്‍
ഐഫോണ്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത് സ്റ്റീവ് ജോബ്‌സ് ആയിരുന്നെങ്കിലും അതടക്കമുള്ള നിരവധി ആപ്പിള്‍ ഉപകരണങ്ങളുടെ രൂപകല്‍പനയ്ക്കു പിന്നിലെ ‘മാസ്റ്റര്‍മൈന്‍ഡ്’ ബ്രിട്ടിഷുകാരനായ സര്‍ ജോനാതന്‍ പോള്‍ ഐവ് അല്ലെങ്കില്‍ ജോണി ഐവ് ആയിരുന്നു. ആപ്പിള്‍ കമ്ബനിയെ 1990 കളുടെ അവസാനം ആസന്ന മരണത്തില്‍നിന്ന് രക്ഷിച്ചത് അദ്ദേഹം ഡിസൈന്‍ ചെയ്ത ഐമാക്, ഐപോഡ് തുടങ്ങിയ ഉപകരണങ്ങളായിരുന്നു. തുടര്‍ന്ന് ഐഫോണ്‍, മാക്ബുക്ക് എയര്‍, ഐപാഡ്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് എന്നിവയും അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞവയാണ്. കമ്ബനിക്കായി 27 വര്‍ഷത്തെ സേവനത്തിനു ശേഷം ഐവ് 2019 ല്‍ ആപ്പിളില്‍നിന്ന് രാജിവച്ച് സ്വന്തം കമ്ബനിയായ ലൗഫ്രം (LoveFrom) സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ചു.അദ്ദേഹത്തിന്റെ യാത്രയയപ്പു ചടങ്ങില്‍ ഇപ്പോഴത്തെ ആപ്പിള്‍ മേധാവി ഐവിന്റെ പരിശ്രമങ്ങളെ വാനോളം പുകഴ്ത്തുകയുമുണ്ടായി. പുതിയ എആര്‍/വിആര്‍ ഹെഡ്‌സെറ്റിന്റെ നിര്‍മാണത്തിലും ആപ്പിള്‍ ഐവിന്റെ അഭിപ്രായം നിരന്തരം ആരായുന്നുണ്ടെന്നാണ് ദി ഇന്‍ഫര്‍മേഷന്‍ പറയുന്നത്. എക്‌സ്റ്റേണല്‍ കണ്‍സല്‍റ്റന്റ് എന്ന റോളിലാണ് ഐവ് സഹകരിക്കുന്നത്. ഹെഡ്‌സെറ്റ് വിഭാഗത്തിലെ ചില ജോലിക്കാര്‍ ആപ്പിളിന്റെ ആസ്ഥാനമായ കുപ്പര്‍ട്ടീനോയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോകുന്നതായി തങ്ങള്‍ക്കറിയാമെന്ന് രണ്ടുപേരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പറയുന്നു.
∙ ഐവിനു താത്പര്യം ബാറ്ററിയുമായി കണക്‌ട് ചെയ്ത ഹെഡ്‌സെറ്റ്
ഇപ്പോള്‍ ഏറ്റവും മികച്ച അനുഭവം നല്‍കുന്ന മാജിക് ലീപ് കമ്ബനിയുടെ ഹെഡ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതു പോലെ ബാറ്ററിയുമായി കണ്ക്‌ട് ചെയ്തുള്ളഉപകരണം എന്ന ആശയമാണ് ഐവിന്റെ മനസ്സില്‍. എന്നാല്‍, ആപ്പിളിന്റെ ഹെഡ്‌സെറ്റിന്റെ അന്തിമരൂപം ഇത്തരത്തിലായിരിക്കുമോ എന്ന് ഉറപ്പില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആപ്പിളിന്റെ ഡിസൈന്‍ ടീമിന് സംശയം വരുമ്ബോഴൊക്കെ അദ്ദേഹത്തിന്റെ സഹായം തേടുന്നു എന്നാണ് റിപ്പോര്‍ട്ട്. ബാറ്ററി, ക്യാമറകള്‍ എവിടെ പിടിപ്പിക്കണം, മൊത്തം രൂപകല്‍പന എങ്ങനെയിരിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ആപ്പിള്‍ ഐവിന്റെ സഹായം തേടി. അതേസമയം, ആപ്പിളിന്റെ ആദ്യ ഹെഡ്‌സെറ്റ് ഗെയിമിങ് താത്പര്യക്കാര്‍ക്കുള്ളതായിരിക്കില്ല എന്നും പറയുന്നു. ഇത് 2023ല്‍ പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Be the first to comment