
സഹകരണ വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 2022-24 വര്‍ഷത്തിലേക്കുള്ള മുഴുവന്‍ സമയ എം.ബി.എ ബാച്ചിലേക്ക് മെയ് 23 തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ അഭിമുഖ പരീക്ഷ നടത്തുന്നു.ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്കും സി – മാറ്റ് പരീക്ഷ എഴുതിയവര്‍ക്കും ഇതില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഈ അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 847618290, www.kicmakerala.nic.in.
Be the first to comment