തിയേറ്ററുകളെ ഇളക്കിമറിക്കാൻ ‘ജുറാസിക് വേൾഡ് ഡോ മിനിയൻ ‘എത്തുന്നു.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജുറാസിക് വേള്‍ഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ തിയേറ്ററുകളിലേക്ക്.ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു. 3D , IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം എത്തുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിലായി ജൂണ്‍ 10 ന് പുറത്തിറങ്ങും.

കഴിഞ്ഞ രണ്ട് സിനിമകളുടെ ഇരട്ടി വലിപ്പത്തിലുള്ള കാന്‍വാസില്‍ ആണ് അവസാന ഭാഗം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറില്‍ നിന്നും ചിത്രം പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് വ്യക്തമായിരുന്നു. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേണ്‍, സാം നീല്‍, ജെഫ് ഗോള്‍ഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെര്‍മന്‍, ജസ്റ്റിസ് സ്മിത്ത്, ഒമര്‍ സൈ, ബി.ഡി. വോങ് തുടങ്ങിയവര്‍ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്.ജുറാസിക് വേള്‍ഡ് ഒരുക്കിയ കോളിന്‍ ട്രെവറോ ആണ് ഡൊമിനിയന്‍ സംവിധാനം ചെയ്യുന്നത്.

2018ല്‍ റിലീസ് ചെയ്ത ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. കൃത്രിമമായി നിര്‍മിച്ച ഡൈനോസേര്‍സ് മനുഷ്യവാസമുളള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെന്‍ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയന്‍ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*