ശ്രീലങ്ക വൻ പ്രതിസന്ധിയിൽ, വിദേശകടം തിരിച്ചടവുമുടങ്ങി.

കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ശ്രീലങ്ക മുടിഞ്ഞു കുത്തുപാളയെടുത്തിരിക്കയാണ്.വിദേശകടം പെരുകി തിരിച്ചടക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതോടെ ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായി വിദേശകടത്തിന്റെ തിരിച്ചടവു മുടങ്ങിയ അവസ്ഥയിലാണ്. രണ്ട് വിദേശകടങ്ങളുടെ പലിശയിനത്തില്‍ 7.8 കോടി ഡോളര്‍ തിരിച്ചടയ്ക്കാനുള്ള അവസാനദിവസം ബുധനാഴ്ചയായിരുന്നു. ഈ അടവാണ് ശ്രീലങ്ക മുടക്കിയത്. ഇതോടെ വിദേശ കടം വീണ്ടും എടുത്തു പിടിച്ചു നില്‍ക്കാനുള്ള ശ്രീലങ്കയുടെ ശ്രമവും പാളുകയാണ്.

1999ല്‍ പാക്കിസ്ഥാന്‍ മുടക്കിയതിനു ശേഷം ഒരു ഏഷ്യന്‍ രാജ്യം വിദേശകടത്തിന്റെ അടവ് മുടക്കുന്നത് ഇതാദ്യമാണ്. ഇന്ത്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായത് ഇന്ത്യന്‍ നിലപാടുകളിലും മാറ്റം വരുത്താന്‍ ഇടയാക്കിയേക്കും. ശ്രീലങ്കയ്ക്ക് കൂടുതല്‍ ഇന്ത്യന്‍ സഹായം വേണമെന്ന ആവശ്യം ഉയരുന്നുണ്ട് താനും.അതേസമയം കടങ്ങള്‍ പുനഃക്രമീകരിക്കാതെ തിരിച്ചടയ്ക്കാനാവില്ലെന്ന യാഥാര്‍ഥ്യം മുന്നില്‍നില്‍ക്കെ തിരിച്ചടവ് മുടങ്ങിയതു സാങ്കേതികം മാത്രമാണെന്നു ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതികരിച്ചിരിക്കുന്നത്. അടുത്ത 6 മാസത്തേക്ക് ഒരു കടവും തിരിച്ചടയ്ക്കാനാവില്ലെന്നു വ്യക്തമാക്കിയ സെന്‍ട്രല്‍ ബാങ്ക് പണപ്പെരുപ്പനിരക്ക് 40% വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇത് കൂടാതെ ജനങ്ങള്‍ക്കു കയ്യില്‍ വയ്ക്കാവുന്ന വിദേശനാണ്യത്തിന്റെ അളവ് 15,000 ഡോളറില്‍ നിന്ന് 10,000 ഡോളര്‍ ആയി കുറയ്ക്കുകയും ചെയ്തു. ഇതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യം കടക്കുമെന്നത് ഉറപ്പാണ്. അതേസമയം, ശ്രീലങ്കയിലെ രാഷ്ട്രീയസ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ സാമ്ബത്തികനിലയും ഭേദമാകുമെന്നു വിലയിരുത്തിയ യുഎസ് ബാങ്ക് ജെപി മോര്‍ഗന്‍ ശ്രീലങ്കന്‍ കടപ്പത്രങ്ങള്‍ വാങ്ങുമെന്ന സൂചന നല്‍കിയത്.നിക്ഷേപകര്‍ക്ക് ഉണര്‍വേകിയിട്ടുണ്ട്.

ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ അവശ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയിരിക്കയാണ്. അതിനിടെ രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ദേശീയ വിമാനക്കമ്ബനി സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ സ്വകാര്യവത്കരിക്കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ഒപ്പം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനായി കറന്‍സി അച്ചടിക്കാനും ശ്രീലങ്ക പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*