
എസ് സി ഇ ആർ ടി കേരളത്തിലെയും കോട്ടയം ഡയറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങളിൽ ആറു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി നടത്തിയ യോഗ ഒളിമ്പ്യാഡ്, കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് 17/5/2022 ന് രാവിലെ 9 മണി മുതൽ നടന്നു. കോട്ടയം യോഗ അസോസിയേഷൻ സെക്രട്ടറി ശ്രീ സി കെ ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ കോട്ടയം യോഗ അസോസിയേഷൻ പ്രസിഡൻറ് ശ്രീ വി പി ലാലു, നാഷണൽ യോഗ റഫറിയായ ശ്രീ എ കെ ഭരതൻ, ഏഷ്യൻ യോഗ റഫറിയായ ശ്രീ ജോമോൻ സ്കറിയ, ഡയറ്റ് ലക്ചറർമാരായ ശ്രീമതി കവിത പയസ്, ശ്രീമതി ജയശ്രീ ആർ എന്നിവർ പ്രസംഗിച്ചു.
അപ്പർ പ്രൈമറി തലം ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീഹരി എസ്, ആഷിക് ഷൈജു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ അനന്തലക്ഷ്മി എം, ശ്വേതാ രാജീവ്, സൂര്യ സുരേഷ്, അക്ഷിത രാജ് എന്നിവർ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളും കരസ്ഥമാക്കി. സെക്കൻഡറിതലം ആൺകുട്ടികളുടെ വിഭാഗത്തിൽ അജൻ ശ്രായിപ്പള്ളിൽ, സിദ്ധാർഥ് കെ രാധാകൃഷ്ണൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ ജസിയ ജലാൽ, അപ്സര എം കെ, ശങ്കരി ജെ നായർ, ജനി റോയി എന്നിവർ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളും കരസ്ഥമാക്കി
Be the first to comment