
കെ.എസ്.ആര്‍.ടി.സി. എക്കാലത്തും ആവശ്യമുള്ള സ്‌ഥാപനമാണെന്നു കരുതി എക്കാലവും സഹായം നല്‍കാന്‍ സര്‍ക്കാരിനാവില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
ബജറ്റില്‍ നീക്കിവച്ചിട്ടുള്ള തുക നല്‍കും.
ഇക്കുറി 1000 കോടിയാണു നീക്കവച്ചിട്ടുള്ളത്.
കഴിഞ്ഞവര്‍ഷം കോവിഡിന്റെയും മറ്റും പശ്‌ചാത്തലത്തില്‍ 2,600 കോടി രൂപ നല്‍കി.
അത് ഇക്കുറി നല്‍കാനാവില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം ഡീസല്‍ വിലവര്‍ധനയ്‌ക്കു കാരണമായ കേന്ദ്രനയമാണ്.
ഒരുകോടി രൂപ വിലയുള്ള കാറില്‍ ഡീസല്‍ അടിച്ചാല്‍ സാധാരണ വില കൊടുത്താല്‍ മതി.
കെ.എസ്.ആര്‍.ടി.സി. അടിച്ചാല്‍ കൂടുതല്‍ നല്‍കണം.
ഇത് എന്താണെന്നു തനിക്ക് മനസിലായിട്ടില്ല.
അതു മറികടക്കാനുള്ള വഴി അവര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിക്കു മാത്രമല്ല, ഒരു സ്‌ഥാപനത്തിനും അങ്ങനെ വായ്‌പയെടുക്കാന്‍ പറ്റില്ല.
സര്‍ക്കാരാണ് ഉറപ്പുനല്‍കുന്നത്. സാധാരണ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എടുക്കുന്ന വായ്‌പകള്‍ സര്‍ക്കാര്‍ തിരിച്ചടയ്‌ക്കേണ്ടി വരാറില്ല.
കെ.എസ്.ആര്‍.ടി.സിയില്‍ മാത്രമാണ് അതിനു മാറ്റമുള്ളത്‌സര്‍ക്കാര്‍ ഉറപ്പ് എന്നു പറഞ്ഞാല്‍ പലിശ കുറഞ്ഞു കിട്ടും. അത് ഒരു നടപടിക്രമം മാത്രമാണ്.
മാര്‍ച്ച് വരെ സഹായം വേണമെന്നാണ്hbo കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ടത്.
എല്ലാ കാലത്തും സഹായം കൊടുക്കാനാകില്ലെന്നും മന്ത്രി വ്യക്‌തമാക്കി
Be the first to comment