
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ജോയിന്റ് കമീഷണര്‍(അക്കാഡമിക്), പ്രോഗ്രാമിംഗ് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് (deputation appointment) ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു.യോഗ്യത, ശമ്ബള സ്കെയില്‍ എന്നിവ വിശദമാക്കിയുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യമായ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രസ്തുത ഒഴിവുകളിലേക്ക് അപേക്ഷിക്കാം.പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. താത്പര്യമുള്ള ജീവനക്കാര്‍ കെ.എസ്.ആര്-144 അനുസരിച്ചുള്ള പ്രഫോര്‍മയും ബയോഡേറ്റയും ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ മേലധികാരികള്‍ മുഖേന മേയ് 31ന് മുമ്ബ് പ്രവേശന പരീക്ഷാ കമീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ് (അഞ്ചാം നില) ശാന്തിനഗര്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം
Be the first to comment