സിൽവർലൈൻ വേഗറെയിൽ മുൻഗണന നൽകേണ്ട ഒന്നല്ല, നിലപാട് ആവർത്തിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്.

കേരളത്തിന്റെ വികസന കാര്യത്തിലോ ഗതാഗത പ്രശ്നം പരിഹരിക്കുന്ന കാര്യത്തിലോ മുന്‍ഗണന നല്‍കേണ്ട ഒന്നല്ല വലിയ നിര്‍മാണച്ചെലവുള്ള സില്‍വര്‍ലൈന്‍ വേഗ റെയില്‍ പദ്ധതിയെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവര്‍ത്തിച്ചു.മധ്യവര്‍ഗത്തിലും യുവതലമുറയിലുംപെട്ട ഏറെപ്പേര്‍ വേഗമെന്ന മാസ്മരികതയിലൂന്നി പദ്ധതിയെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ടെന്നും ‘പുതിയ കേരളത്തിന് ചില ആലോചനാ കുറിപ്പുകള്‍’ എന്ന സംഘടനാ േരഖ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ മറ്റു വികസന രീതികളോട് ആഭിമുഖ്യം പുലര്‍ത്തുമ്ബോഴും സില്‍വര്‍ലൈനിനെ എതിര്‍ക്കുന്ന കാര്യത്തില്‍ പരിഷത്ത് പിന്നോട്ടില്ലെന്ന സൂചനയാണ് ഈ രേഖകള്‍ നല്‍കുന്നത്. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളില്‍ പരിഷത്ത് പ്രവര്‍ത്തകര്‍ നേരിട്ടെത്തി വിവരശേഖരണം നടത്തിയിരുന്നു.സാമൂഹിക വികസന സൂചികകളിലെല്ലാം കേരളം മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്ത ദാരിദ്ര്യത്തിന്റെ തുരുത്തുകള്‍ ഇവിടെ നിലനില്‍ക്കുന്നു. ഒന്നരപ്പതിറ്റാണ്ടിനിടെ കേരളത്തിലെ കൃഷിഭൂമിയുടെ വ്യാപ്തിയും ഉല്‍പാദനവും ചില വിളകളുടെ ഉല്‍പാദനക്ഷമതയും കുത്തനെ കുറഞ്ഞു- റിപ്പോര്‍ട്ടില്‍ കണക്ക് സഹിതം ചൂണ്ടിക്കാട്ടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*