
കൊവിഡ് ഭീതിയകന്നതോടെ ഐ.ടി തൊഴില്‍രംഗത്ത് വീണ്ടും ഉണര്‍വിന്റെ കാഹളം. വന്‍കിട കമ്ബനികളടക്കം പുതിയ നിയമനങ്ങള്‍ ഊര്‍ജിതമാക്കി.സ്റ്റാര്‍ട്ടപ്പുകളും തുടക്കക്കാര്‍ക്ക് വലിയ വേതനം വാഗ്ദാനം ചെയ്യുന്നു. വനിതകളടക്കം ഇടയ്ക്ക് ജോലിനിറുത്തിയ ടെക്കികള്‍ തിരിച്ചുവന്നും തുടങ്ങി.
കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍സിറ്റി, സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ തുടങ്ങിയവയില്‍ നിയമനങ്ങള്‍ തകൃതി. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്), വിപ്രോ തുടങ്ങിയ വന്‍കിട കമ്ബനികള്‍ ഒരുവര്‍ഷത്തിനിടെ ആയിരങ്ങളെ പുതുതായി നിയമിച്ചു. ഐ.ബി.എം കൊച്ചിയില്‍ മാത്രം ആയിരത്തിലധികം നിയമനങ്ങള്‍ നടത്തി.
ബിരുദധാരികളെ നിയമിക്കുന്നതിനൊപ്പം പരിചയസമ്ബന്നരുടെ സ്ഥാപനമാറ്റവും വര്‍ദ്ധിച്ചതായി ഐ.ടി പാര്‍ക്കുകളിലെ ജീവനക്കാരുടെ സംഘടനയും ജോബ് ഫെയര്‍ സംഘാടകരുമായ ‘പ്രതിധ്വനി”യുടെ ഭാരവാഹികള്‍ പറഞ്ഞു. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് പരിചയസമ്ബന്നരായ നിരവധിപേര്‍ കേരളത്തിലെത്തി.ഐ.ടി മേഖലയ്ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും ലഭിക്കുന്ന പിന്തുണയും ഐ.ടി., ഐ.ടി അനുബന്ധമേഖലകളില്‍ കൊവിഡാനന്തരം ദൃശ്യമായ ഉണര്‍വുമാണ് നിയമനക്കുതിപ്പിന് മുഖ്യകാരണം. കമ്ബനികള്‍ ഭൂരിഭാഗവും വര്‍ക്ക് ഫ്രം ഹോം തുടരുന്നതിനാല്‍ നിയമനങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല.
ശമ്ബളത്തിലും വന്‍ വര്‍ദ്ധന
രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ലഭിച്ചിരുന്നതിന്റെ ഇരട്ടിയിലേറെ ശമ്ബളമാണ് പുതിയ നിയമനങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍.
Be the first to comment