കേരളത്തിലെ 14 ഡാമുകൾക്ക് സുരക്ഷാ ഭീഷണിയുള്ളതായി ഐ. ബി റിപ്പോർട്ട്‌.

കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഐബി (ഇന്റലിജന്‍സ് ബ്യൂറോ) റിപ്പോര്‍ട്ട്.ചെറുതും വലുതുമായ 14 ഡാമുകള്‍ക്കാണ് സുരക്ഷാ ഭീഷണി. ഈ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഏല്‍പിച്ചേക്കുമെന്ന് റിപോര്‍ടില്‍ പറയുന്നു.

റിപോര്‍ടിനെ തുടര്‍ന്ന്, ഇടുക്കി റിസര്‍വോയറിനും അനുബന്ധ ഡാമുകള്‍ക്കും അടിയന്തരമായി സുരക്ഷ കൂട്ടാന്‍ ആലോചനയുണ്ട്. ഡാമുകളുടെ സുരക്ഷാ വിഷയത്തില്‍, സര്‍കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും.

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം മാവോയിസ്റ്റ് സംഘത്തെ കണ്ടതായി റിപോര്‍ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ, വൈകാതെ 14 ഡാമുകളിലേക്കും ഡിപ്ലോയ്മെന്റുണ്ടാകും. സായുധ പൊലീസ് സംഘത്തെയാകും ഇവിടെയെല്ലാം നിയോഗിക്കുകയെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*