അലക്സ്‌ ജോസ് ഓണംകുളം:കാരുണ്യത്തിന്റെ കൈതാങ്ങ്.

കാർഷിക വൃത്തിയുടെ മികവിനൊപ്പം കരുതലിന്റെ കരവുമായി കോട്ടയം അതിരമ്പുഴ മുണ്ടകപാടം അലക്സ്‌ ജോസ് ഓണംകുളം എന്ന ട്രൂമോൻ. പാരമ്പര്യത്തിലൂടെ പകർന്നുകിട്ടിയ കൃഷി സംസ്കാരത്തെ ചേർത്തുനിർത്തിയതിനൊപ്പം പങ്കുവയ്ക്കലിന്റെ സന്ദേശമുയർത്തി, ഭൂരഹിതരായ രണ്ടുകുടുംബങ്ങൾക്ക് അഞ്ചു സെന്റ് വീതം ഭൂമി ദാനം ചെയ്തതിലൂടെ ശ്രദ്ധേയനാവുകയാണ്, ട്രൂമോൻ.

പൂർവികർ ചെയ്യുന്ന നന്മകൾ പുതുതലമുറയിലൂടെ സഞ്ചരിക്കും എന്നതിന്റെ ഉദാഹരണം കൂടിയാണ് ട്രൂമോൻ തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിക്കുന്നത്. മുൻതലമുറയുടെ സേവനമനോഭാവം അതേപടി പിന്തുടരുന്ന ട്രൂമോൻ 1984-ൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ബിരുദം നേടിയെങ്കിലും, പാരമ്പര്യമായി പകർന്നു കിട്ടിയ കാർഷിക സംസ്കാരമാണ്‌ തെരെഞ്ഞെടുത്തത്. തുടക്കം നാടൻ വിളകളിലായിരുന്നെങ്കിലും വിപണിയിലെ മാറ്റങ്ങൾ ഫലവൃക്ഷങ്ങളിലേക്ക് മാറിചിന്തിക്കുവാൻ ട്രൂമോന് പ്രേരണയായി. സന്ദർശിക്കുന്ന ആരിലും കൗതുകം ജനിപ്പിക്കുന്നതും പുത്തനറിവുകൾ സമ്മാനിക്കുന്നതുമാണ് ട്രൂമോന്റെ മുണ്ടക്കപ്പാടത്തെ കൃഷിയിടം.

മണ്ണിനെ സ്നേഹിക്കുന്ന യഥാർത്ഥ കർഷകന്റെ ഹൃദയ വിശാലതയുടെയും സഹജീവിസ്നേഹത്തിന്റെയും സാക്ഷിപത്രമാണ്, തലചായ്ക്കാൻ ഒരുതുണ്ട് ഭൂമിപോലുമില്ലാത്ത രണ്ടുകുടുംബങ്ങൾക്ക് ഭൂമി നൽകിയ പ്രവർത്തനം. പിതാവ് ജോസഫ് തൊമ്മനും, പിതാവിന്റെ പിതാവ് കൊച്ചിട്ടി തൊമ്മനും നടത്തിയ സാമൂഹ്യ സേവനപ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇതിലൂടെ ട്രൂമോൻ ലക്ഷ്യമിടുന്നത്.

ഫുൾ വീഡിയോ കാണുവാൻ ക്ലിക്ക് ചെയ്യു..

2022 ഏപ്രിൽ 30ന് അതിരമ്പുഴ മുണ്ടക്കപ്പാടത്തു സംഘടിപ്പിച്ച “കരുതൽ, അശരണർക്ക് ഒരു കൈതാങ്ങ്”എന്ന ചടങ്ങിലൂടെയാണ് ഇരുകുടുംബങ്ങൾക്കും ആധാരങ്ങൾ കൈമാറിയത്. ഉത്ഘാടനകർമ്മവും ആധാരങ്ങളുടെ കൈമാറ്റവും സഹകരണ റെജിസ്ട്രേഷൻ വകുപ്പുമന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു.

അതിരമ്പുഴ സ്വദേശി ചിന്നമ്മ ജോർജ് മന്ത്രി വാസവനിൽ നിന്നും ആധാരം ഏറ്റുവാങ്ങുന്നു.

കുടമാളൂർ സ്വാദേശി മിനി, അതിരമ്പുഴ സ്വദേശി ചിന്നമ്മജോർജ് എന്നിവർ ഭൂമിയുടെ അവകാശ പത്രിക മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. പാലാ SHO. KP തോംസൺ മുഖ്യാഥിതിയായിരുന്ന ചടങ്ങിൽ റവറെന്റ് ഡോക്ടർ മാണി പുതിയിടം,റവറെന്റ് ഡോക്ടർ ജോസഫ് മുണ്ടകത്തിൽ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ബിജു വലിയമല, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരായ T. T രാജേഷ്, ജോസ് അമ്പലക്കുളം, സിമി സജി, K. S സദാശിവൻ,ഫിലിപ് C ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

കുടമാളൂർ സ്വദേശി മിനി മന്ത്രി വി. എൻ. വാസവനിൽ നിന്നും ആധാരം ഏറ്റുവാങ്ങുന്നു.

തനിക്കുലഭിക്കുന്ന നന്മകൾ സമൂഹവുമായി പങ്കുവക്കണം എന്നാഗ്രഹിക്കുന്ന ട്രൂമോൻ, സഹാനുഭൂതിയുടെ സ്പർശം പകരുന്ന പ്രവർത്തനങ്ങളുമായി കർമമണ്ഡലത്തിൽ കൂടുതൽ സജീവമാവുകയാണ് അലക്സ്‌ ജോസ് ഓണംകുളം എന്ന ട്രൂമോൻ.

Be the first to comment

Leave a Reply

Your email address will not be published.


*