
കേരളത്തിന്റെ കാലാവസ്ഥ മാറി മറിയുകയാണ്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തും അപ്രതീക്ഷിതമായി മഴ കിട്ടുന്നു.
മാര്‍ച്ച് 1 മുതല്‍ മെയ് 30 വരെയാണ് കേരളത്തില്‍ വേനല്ക്കാലമായി കണക്കാക്കുന്നത്. ഇാ വേനല്‍ക്കാലത്ത് ഇതുവരെ കേരളത്തില്‍ 66 ശതമാനം അധിക മഴയാണ് പെയ്തത്. 156.1 മി.മി. മഴ കിട്ടേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയത് 259 മി.മി.മഴ . (large excess)ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കാസര്‍കോട് ജില്ലയിലാണ്. 189 ശതമാനം അധിക മഴയാണ് പെയ്തത്. തിരുവനന്തപുരത്ത് ശരാശരി ലഭിക്കണ്ട മഴയേക്കാള്‍ 4 ശതമാനം അധിക മഴ മാത്രമാണ് പെയ്തത്. കണ്ണൂര്‍, വയനാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ശരാശരി ലഭിക്കേണ്ട മഴയേക്കാള്‍ ഇരട്ടിയിലധികം മഴ ഇതുവരെ കിട്ടി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തിലെ 9 ജില്ലകളില്‍ ശരാശരി ലഭിക്കേണ്ട മഴയേക്കാല്‍ 60 ശതമാനത്തിലധികം മഴ ഇതുവരെ കിട്ടി.
വേനല്‍മഴ കനിഞ്ഞെങ്കിലും ചൂടിന് കുറവില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ശരാശരി താപനലിയില്‍ 2 ഡിഗ്രിയോളം വര്‍ദ്ധനയുണ്ട്.കോട്ടയത്താണ്ഏണ് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. 36.5 ഡിഗ്രി സെല്‍ഷ്യസ്. ശരാശരി താപനിലയില്‍ നിന്നും 2.6 ഡിഗ്രി കൂടുതലാണിത്.ആലപ്പുഴയിലും, തിരുവനന്തപുരത്തും താപനിലയില്‍ രണ്ട് ഡിഗ്രിയിലേറെ വര്‍ദ്ധനയുണ്ട്.
Be the first to comment