
കേരളത്തിന്റെ തെക്കു മുതല്‍ വടക്കു വരെ വൈദ്യുതീകരിച്ച റെയില്‍വേ ഇരട്ടപ്പാത എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്.
തിരുവനന്തപുരം – മംഗളൂരു പാതയില്‍ പണി പൂര്‍ത്തിയാകാനുള്ള ഏറ്റുമാനൂര്‍ – ചിങ്ങവനം സെക്ഷനിലെ ട്രാക്ക് നിര്‍മാണ ജോലികള്‍ മേയ് അവസാനം പൂര്‍ത്തിയാകും.
റെയില്‍പാത കമ്മിഷനിങ്ങിലെ പ്രധാന നടപടിയായ റെയില്‍വേ സുരക്ഷാ കമ്മിഷന്റെ (കമ്മിഷന് ഓഫ് റെയില്‍വേ സേഫ്റ്റി – സിആര്‍എസ്) പരിശോധന മേയ് മൂന്നാം വാരം ഏറ്റുമാനൂര്‍ – ചിങ്ങവനം സെക്ഷനില്‍ നടക്കും. തുടര്‍ന്ന് പാത കമ്മിഷനിങ് അടുത്ത മാസം അവസാനത്തോടെ നടക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം – മംഗളൂരു 634 കിലോമീറ്റര്‍ റെയില്‍പാതയില്‍ ഏറ്റുമാനൂര്‍ – ചിങ്ങവനം ഭാഗത്തെ 16.5 കിലോമീറ്റര്‍ ഭാഗം മാത്രമാണ് ഇരട്ടപ്പാത അല്ലാതിരുന്നത്. ഇരട്ടപ്പാതയാകുന്നതോടെ ട്രെയിന്‍ കോട്ടയം കടന്നുപോകാന്‍ എടുക്കുന്ന സമയം കുറയും. കോട്ടയം സ്റ്റേഷന് നവീകരണം കൂടി പൂര്‍ത്തിയാകുന്നതോടെ പുതിയ ട്രെയിനുകള്‍ ആവശ്യപ്പെടാന്സംസ്ഥാനത്തിന് സാധിക്കുകയും ചെയ്യും
Be the first to comment