
സാമ്ബത്തിക പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ശ്രീലങ്കയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ഇന്ധനം വാങ്ങാന്‍ ഇന്ത്യ 50 കോടി യു.എസ് ഡോളര്‍ സഹായം നല്കുമെന്നറിയിച്ചതായി ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍.പീരിസ് അറിയിച്ചു.
45 കോടി ഡോളറിന്റെ തിരിച്ചടവ് നീട്ടിവയ്ക്കാന്‍ ബംഗ്ലാദേശ് സന്നദ്ധത അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഐ.എം.എഫ് സഹായം രാജ്യത്ത് ലഭ്യമാകാന്‍ ഏകദേശം 6 മാസം വേണ്ടി വരുമെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശ്രീലങ്കയ്ക്ക് അടിയന്തര സഹായം നല്‍കാന്‍ ലോകബാങ്ക് തയാറാണെന്ന് റിപ്പോര്‍ട്ടുണ്ട്. ശ്രീലങ്കന്‍ ധനമന്ത്രി അലി സബ്രിയുമായി ലോകബാങ്ക് വൈസ് പ്രസിഡന്റ് ഹാര്‍ട്ട്‌വിഗ് ഷാഫെര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
Be the first to comment