
ഡാറ്റ്സൺ ബ്രാന്‍ഡിന്റെ നിർമാണം അവസാനിപ്പിച്ചു.ഇനിയില്ല ഡാറ്റ്സൺ കാറുകൾ.
ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ (Nissan India) ഡാറ്റ്സന്‍ ബ്രാന്‍ഡിന്റെ (Datsun) രാജ്യത്തെ യാത്ര അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്.
ഡാറ്റ്സണ്‍ റെഡിഗോയുടെ ചെന്നൈ പ്ലാന്റിലെ ഉല്‍പ്പാദനം കമ്ബനി നിര്‍ത്തിവച്ചതായി കാര്‍ വാലെ, ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള സ്റ്റോക്കിന്റെ വില്‍പ്പനയും ഒപ്പം ദേശീയ ഡീലര്‍ഷിപ്പ് ശൃംഖല വഴി വില്‍പ്പനാനന്തര സേവനവും വാറന്റി പിന്തുണയും പാര്‍ട്സുകളുടെ ലഭ്യത ഉറപ്പാക്കുന്നതും കമ്ബനി തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്ബനി ഗോ , ഗോ പ്ലസ് എന്നിവയുടെ നിര്‍മ്മാണം കുറച്ച് മുമ്ബ് നിര്‍ത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ആഗോളതലത്തില്‍ ഡാറ്റ്സണ്‍ ബ്രാന്‍ഡിനെ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ നിസാന്‍ പദ്ധതിയിട്ടിരുന്നു. 2020-ല്‍ റഷ്യയിലും ഇന്തോനേഷ്യയിലും ഡാറ്റ്സണ്‍ ബ്രാന്‍ഡ് കമ്ബനി നിര്‍ത്തലാക്കിയിരുന്നു. ഇതുവരെ ഡാറ്റ്സണ്‍ ബ്രാന്‍ഡ് പ്രവര്‍ത്തനക്ഷമമായ അവസാന വിപണി ഇന്ത്യ ആയിരുന്നു. ഡാറ്റ്സണ്‍ ബ്രാന്‍ഡ് കുറച്ച് നാളുകളായി കുറഞ്ഞ വില്‍പ്പന സംഖ്യയുമായി മല്ലിടുകയായിരുന്നു. 2020-ല്‍ ഡാറ്റ്സണില്‍ നിന്ന് അപ്ഡേറ്റ് ലഭിച്ച അവസാന ഉല്‍പ്പന്നമാണ് റെഡിഗോ.
ചെന്നൈ പ്ലാന്റിലെ റെഡി-ഗോയുടെ ഉല്‍പ്പാദനം അവസാനിപ്പിച്ചതായി കമ്ബനി ബുധനാഴ്ച സ്ഥിരീകരിച്ചതോടെ നിസാന്‍ മോട്ടോര്‍ ഇന്ത്യ ഡാറ്റ്സണ്‍ ബ്രാന്‍ഡിന്റെ രാജ്യത്തെ നീണ്ട, ഏറെക്കുറെ ശ്രദ്ധേയമല്ലാത്ത ഓട്ടം അവസാനിപ്പിച്ചത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു
Be the first to comment