
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന.
പവന് 280 രൂപയാണ് കൂടിയത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ.
ഗ്രാമിന് 35 കൂടി 4775 ആയി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്.
ഈ മാസം 9ന് നാല്‍പ്പതിനായിരം കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീണ്ടും വര്‍ധന രേഖപ്പെടുത്തി.
യൂക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തല വിപണിയിലെ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
യുദ്ധ ഭീതിയുടെ തുടക്കത്തില്‍ വില ഉയര്‍ന്നെങ്കിലും പിന്നീട് ഔണ്‍സിന് 1,854.05 ഡോളറിന് താഴേക്ക് വില ഇടിഞ്ഞിരുന്നു.
ഇപ്പോള്‍ വീണ്ടും കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.
മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില.
ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
റഷ്യ-യുക്രൈന്‍ പ്രതിസന്ധിയാണ് സ്വര്‍ണ വിലയില്‍ പെട്ടെന്നുണ്ടായ കുതിപ്പിന് കാരണം.
Be the first to comment