കളത്തികടവ് പാലത്തിനു സമീപം മീൻ കൂടിനുള്ളിൽ അകപ്പെട്ട നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി.

കളത്തികടവ് പാലത്തിനു സമീപം മീൻ കൂടിനുള്ളിൽ അകപ്പെട്ട നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. സമീപവാസി കഴിഞ്ഞ ദിവസം സ്ഥാപിച്ച മീൻകൂട് ഇന്ന് പരിശോധിക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കുടുങ്ങിയ നിലയിൽ കണ്ടത്.ഏകദേശം രണ്ടര മീറ്റർ നീളവും മുപ്പതു കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പാണിത്.

അപൂർവമായിമാത്രം ജനവാസ മേഖലകളിൽ കണ്ടുവന്നിരുന്ന പെരുമ്പാമ്പുകൾ സമീപ കാലത്തായി കൂടുതൽ സാന്നിധ്യം അറിയിക്കുന്നു. പ്രളയ സാഹചര്യത്തിൽ ഒഴുകിയെത്തിയവ, ഇരയുടെ അഭാവത്തിൽ പുതിയ സ്ഥലം തേടൽ,മാറുന്ന കാലവസ്ഥയിൽ ചൂടുകുറഞ്ഞ പ്രദേശങ്ങളിലേക്ക് ഇടംമാറൽ തുടങ്ങിയവയൊക്കെ ജനവാസകേന്ദ്രങ്ങളിലെ വർധിച്ച പാമ്പ് സാന്നിധ്യത്തിനു കാരണമാണ്.വിഷമില്ലാത്ത ജീവികളായ ഇവ,രാത്രിയിൽ ഇരയുടെ ചൂട് തിരിച്ചറിഞ്ഞു ആക്രമിക്കുകയും,വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയും, ഇരയെ അപ്പാടെ വിഴുങ്ങുകയും ചെയ്യുകയാണ് ചെയ്യുക.

വിഷമില്ലാത്ത പെരുമ്പാമ്പ് കടിക്കില്ല എന്ന് കരുതാൻ വരട്ടെ, ഉറച്ച താടിയെല്ലുകളും, പല്ലുകളും ശക്തമായ കടിയേല്പിക്കുവാൻ ശേഷിയുള്ളതാണ്.ഇരയെ പൂർണമായും വിഴുങ്ങുവാൻ തക്കവണ്ണമാണ്‌, വായുടെയും, കഴുത്തിലെപേശികളുടെയും ഘടന. പെരുമ്പാമ്പിന് സ്വഭാവിക ശത്രുക്കൾ ഏറെയില്ലാത്തതും, ഒറ്റത്തവണ നൂറിലധികം മുട്ടകളിടുന്നതും, ഇവയുടെ വംശവർധനവിന് സഹായകമാവുന്നു.
കനത്തമഴയിൽ ഉയർന്ന ജലനിരപ്പിനൊപ്പം ഒഴുകിയെത്തിയതവാം, വലയിൽ കുടുങ്ങിയ പെരുമ്പാമ്പെന്നാണ് കളത്തിക്കടവ് നിവാസികൾ പറയുന്നത്. സംരക്ഷിത ജീവിയായതിനാൽ പെരുമ്പാമ്പിനെ വനം വകുപ്പിനു കയ്മാറാനാണ് നാട്ടുകാരുടെ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*