
സമുദ്രത്തിലെ രണ്ടു കരപ്രദേശങ്ങളിൽ ഊഷ്മാവ് വർധിക്കുകയും അവ ഒരു ചൂട് വായു പ്രവാഹമായി മുകളിലേക്ക് ഉയരുകയും ചെയ്യുന്നതാണ് ന്യൂന മർദ്ദത്തിന്റെ ആദ്യ പടി. അതായത് ചൂട് വായു അന്തരീക്ഷത്തിലേക്കു ഉയരുന്ന ഭാഗത്തെ മർദ്ദം സമീപ പ്രദേശങ്ങളെക്കാൾ കുറവായിരിക്കും. ഇതാണ് ന്യൂന മർദ്ദം അഥവാ Cylogenesis. ഇരു വായു പ്രവാഹങ്ങളും ഒന്നിച്ചു ചേർന്ന് അന്തരീക്ഷത്തിൽ ഒരു ചുഴി രൂപപ്പെടുകയും മധ്യഭാഗം കണ്ണ് (Eye)അഥവാ കേന്ദ്ര ബിന്ദു ആയിമാറുകയും ചെയ്യുന്നു. ചുഴിക്ക് ചുറ്റുമുള്ള കറങ്ങുന്ന വായു കൂടുതൽ വായുവിനെ കൂട്ടിച്ചേർത്ത് ശക്തി പ്രാപികുകയും കാറ്റിന്റെ ഗതിക്കനുസരിച്ചു, മഴ മേഘങ്ങളെ കൂടുതൽ സംഭരിച്ചു, കരയിലും കടലിലും അതിവൃഷ്ടിക്കും, കൊടുംകാറ്റിനും കാരണമാവുന്നു. ഇന്ത്യൻ സമുദ്രങ്ങളിൽ രണ്ടു ദശകം മുൻപ് ഉണ്ടായിരുന്ന ന്യൂന മർദ്ദങ്ങളുടെ 50 ഇരട്ടിയിൽ അധികം ഇപ്പോൾ ഉണ്ടാവുന്നുണ്ട്. കടൽ താപനില ഉയരുന്ന ആഗോള താപനം തന്നെയാണ് മുഖ്യകാരണം.കടലിൽ മാത്രമല്ല കരയിലും ന്യൂന മർദ്ദം ഉണ്ടാവാറുണ്ട്, മരുഭൂമിയിലും ചേർന്നുടുകിടക്കുന്ന മേഖകളിലും ഈ പ്രതിഭാസം കൂടുതലായി കണ്ടുവരുന്നു. ഭൂമിയുടെ താപനില ഉയരുന്നത് മനുഷ്യ വാസത്തിനു ഉയർത്തുന്ന പ്രതിസന്ധിയുടെ ഒരു ഉദാഹരണം കൂടിയാണ്, വർധിച്ചുവരുന്ന ന്യൂനമർദ്ദ ഭീഷണികൾ.
Be the first to comment