ജിസാറ്റിൽ സൗജന്യ എഞ്ചിനീയറിംഗ് പഠനം

കോട്ടയം പുതുപ്പള്ളി ഗുരുദേവ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സമർഥരായ വിദ്യാർത്ഥികൾക്കു സൗജന്യ എഞ്ചിനീയറിംഗ് പഠനം. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധത സംരംഭവുമായി ബന്ധപ്പെട്ടാണ് ഈ സൗകര്യം ജിസാറ്റ് ഒരുക്കുന്നത്.പ്ലസ്ടു, VHSE, CBSE തത്തുല്യ കോഴ്സ്കളിൽ, ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് പഠിച്ചവർക്കും മറ്റ്‌ അർഹതയുള്ള വിദ്യാർത്ഥികൾക്കുമാണ് സൗജന്യ പഠന സൗകര്യം. പഠന മികവാണ് സൗജന്യ പഠന സൗകര്യത്തിനുള്ള അടിസ്ഥാനം. മികവുപുലർത്തുന്ന SC, ST, OEC, OBC കൂടാതെ മത്സ്യ തൊഴിലാളികളുടെ മക്കൾക്കും പഠനം തികച്ചും സൗജന്യമാണ്.

തൊഴിൽ നേടുന്നതിലുപരി, തൊഴിൽ ദാതാവാകുന്നതിനുള്ള പരിശീലനമാണ്
ജിസാറ്റ് ഒരുക്കുന്നത്. സ്റ്റാർട്പ്പ് ഇങ്കുബേഷൻ സെന്റർ ഓരോ വിദ്യാർത്ഥിയെയും സംരംഭകൻ എന്ന മേഖലയിലേക്ക് കയ്പിടിച്ചുയർത്താൻ രൂപകല്പന ചെയ്തിട്ടുള്ളതാണ്.പ്ലേസ്മെൻറ് സെന്റർ വിദ്യാർത്ഥികൾക്കു ജോലി സാധ്യത ഉറപ്പുനൽകുന്നു. പുതു തലമുറയുടെ ആശയങ്ങളെ സൗജന്യ പരിശീലനത്തിലൂടെ പരിപോഷിപ്പിക്കുകയും സമൂഹ വികസനത്തിനായി അവ പ്രയോജനപ്പെടുത്തി, ഒരു മികച്ച സംരംഭക വിഭാഗത്തെ സൃഷ്ടിക്കുകയാണ് ജിസാറ്റിന്റെ ലക്ഷ്യമെന്നു സിഇഒ ആബിദ് ഷഹീം അറിയിച്ചു.

സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്കും മറ്റ് അർഹതയുള്ള വിദ്യാർത്ഥികൾക്കും താമസം, ഭക്ഷണം എന്നിവ അടക്കമാണ് സൗജന്യ വിദ്യാഭ്യാസം എന്നതിലൂടെ ജിസാറ്റ് അർത്ഥമാക്കുന്നത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാവും പ്രവേശനം ഉറപ്പാക്കുക.മറ്റ്‌ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ഥമായി ലാറ്ററൽ എൻട്രി വഴി ജിസാറ്റിൽ ചേരുന്ന പോളിടെക്‌നിക്, എം ടെക് വിദ്യാർത്ഥികൾക്കും സൗജന്യ പഠന ആനുകൂല്യം ലഭ്യമാണ്.

COURSES OFFERED

B.TECH

  1. Computer Science & Engineering
  2. Mechanical Engineering
  3. Civil Engineering
  4. Electronics & Communication Engineering
  5. Electrical & Electronics Engineering

M.TECH

  1. Cyber Security
  2. Communication Engineering

അതിവിശാലവും, ആധുനികവും, പ്രകൃതി രമ്യവുമായ ക്യാമ്പസ്സിൽ, പ്രഗത്ഭരായ അധ്യാപകർ പഠന നേതൃത്വം നൽകുന്നു.നിലവാരമുള്ള വിദ്യാഭ്യാസം നിരന്തരം നൽകുക എന്നതാണ് ജിസാറ്റ് ലക്ഷ്യമാക്കുന്നത്.

ജിസാറ്റിന്റെ കോഴ്സ്കൾ, സൗകര്യങ്ങൾ തുടങ്ങിയ വിശദ വിവരങ്ങൾക്ക് www.gisat.co.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയും സ്കോളർഷിപ് അപേക്ഷകൾ 94478 66183 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയും ചെയ്യുക.30 നവംബർ 2021ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി. ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ പുതുതലമുറയെ പ്രാപ്തരാക്കുന്ന ജിസാറ്റിന്റെ സംരംഭത്തിൽ, സൗജന്യ വിദ്യാഭ്യാസത്തിലൂടെ മുന്നേറുക.

 

Abid Shahim(CEO)
Vennimala Hills,
Payyappady,
Puthuppally,
Kottayam,
Kerala
Contact :9447710183,7593814431
For more Details Login :- www.gisat.co.in

Be the first to comment

Leave a Reply

Your email address will not be published.


*