‘ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ’; ഓൺലൈൻ പരിഹാസത്തിന് മന്ത്രിയുടെ മറുപടി

സുകുമാരക്കുറുപ്പ് താനല്ലെന്ന കുറിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  ഒരു  ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച മന്ത്രി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

സുകുമാരക്കുറുപ്പ് താനല്ലെന്ന കുറിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  ഒരു  ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച മന്ത്രി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.  കുറുപ്പിന്റെയും ശിവൻ കുട്ടിയുടെയും ചിത്രം ചേർത്തുവച്ച് ആരോ പങ്കുവച്ച പോസ്റ്റാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. ‘ എന്തോ എവിടെയോ ഒരു തകരാറു പോലെ’ എന്ന കാപ്ഷനിലുള്ള ഒരു ട്രോൾ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടാണ് മന്ത്രി പങ്കുവച്ചരിക്കുന്നത്.

ഒപ്പം,  ‘ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്’- എന്ന കുറിപ്പും മന്ത്രി കുറിക്കുന്നു. എസ്എസ്എൽസി വിദ്യാർത്ഥികളുടെ വിജയശതമാനം കൂടിയപ്പോഴും മന്ത്രിക്കെതിരെ അന്ന് നടന്ന സൈബർ വിമർശനങ്ങളാണ് മന്ത്രി കുറിപ്പിൽ സൂചിപ്പിക്കുന്നത്.

അടുത്തിടെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി കുറുപ്പ് എന്ന പേരിൽ സിനിമ പുറത്തിറങ്ങയതിന് പിന്നാലെയാണ്  വർഷങ്ങളായി കാണാമറയത്തുള്ള സുകുമാര കുറുപ്പിനെ കുറിച്ചുള്ള ചർച്ചകളും സജീവമായത്.

Be the first to comment

Leave a Reply

Your email address will not be published.


*