പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ,7800 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വൈദ്യുതി ബോര്‍ഡ്

പ്രി പെയ്ഡ് സ്മാർട് മീറ്റര്‍ വരുന്നതോടെ നേരിട്ട് പോയി റീഡിംഗ് എടുക്കേണ്ട സാഹചര്യം ഒഴിവാകും. മുന്‍കൂറായി പണം ലഭിക്കുന്നതിനാല്‍ ഭീമമായ കുടിശ്ശിക കുമിഞ്ഞ് കൂടുന്നത് ഒഴിവാക്കാനാകും.ആക്ഷന്‍ പളാന്‍, വിശദമായ രൂപ രേഖ എന്നിവ തയ്യാറാക്കും. ചീഫ് സക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ ശപാര്‍ശയും മന്ത്രിസഭയുടെ അനുമതിയും ലഭ്യമാകുന്ന മുറക്ക് സംസ്ഥാനത്തും പ്രി പെയ്ഡ് സ്മാർട് മീറ്ററുകള്‍ സ്ഥാപിക്കും

 വൈദ്യുതി കണക്ഷനുകള്‍ക്ക് പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ (prepaid smart meter)സ്ഥാപിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം 7800 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വൈദ്യുതി ബോര്‍ഡ്(electricity board). ഇത് ഉപഭോക്കാകളിലേക്ക് കൈമാറണമോയെന്ന കാര്യത്തില്‍ റഗുലേറ്റി കമ്മീഷന്‍ തീരുമാനമെടുക്കും. പ്രീ പെയ്ഡ് സ്മാർട് മീറ്റര്‍ വരുന്നതോടെ വൈദ്യുതി ബി‍ല്‍ കുടിശ്ശിക ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍.

വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് പ്രി പെയ്ഡ് സ്മാർട് മീറ്ററുകള്‍ സ്ഥാപിക്കുന്നത്.കാര്‍ഷിക ആവശ്യത്തിനുള്ള കണക്ഷനുകള്‍ ഒഴികെ എല്ലാ വൈദ്യുതി കണക്ഷനുകള്‍ക്കും 2025 മാര്‍ച്ചിന് മുമ്പ് പ്രി പെയ്ഡ് സ്മാർട് മീറ്റര്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. സംസ്ഥാന വൈദ്യുതി ബോര്‍ഡിന് 1.3 കോടിയോളം ഉപഭോക്താക്കളാണുളളത്. ഒരു പ്രി പെയ്ഡ് സ്മാര്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് 9000 രൂപയോളം തചെലവാകും. മീറ്റര്‍ വിലയുടെ 15 ശതമാനം കേന്ദ്ര വിഹിതമായി ലഭിക്കും. ഈ തുകയായ 1170 കോടിക്ക് പുറമെ 7830 കോടിയോളം ബോര്‍ഡിന് സാമ്പത്തിക ബാധ്യതയുണ്ടാകും. ഈ ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറണമോയെന്ന കാര്യത്തില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കും.വൈദ്യുതി മന്ത്രി കെ.കൃഷ്ണന്കു‍ട്ടി നിമയസഭയെ രേഖ മൂലം അറിയിച്ചതാണിത്.

പ്രി പെയ്ഡ് സ്മാർട് മീറ്റര്‍ വരുന്നതോടെ നേരിട്ട് പോയി റീഡിംഗ് എടുക്കേണ്ട സാഹചര്യം ഒഴിവാകും. മുന്‍കൂറായി പണം ലഭിക്കുന്നതിനാല്‍ ഭീമമായ കുടിശ്ശിക കുമിഞ്ഞ് കൂടുന്നത് ഒഴിവാക്കാനാകും.ആക്ഷന്‍ പളാന്‍, വിശദമായ രൂപ രേഖ എന്നിവ തയ്യാറാക്കും. ചീഫ് സക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ ശപാര്‍ശയും മന്ത്രിസഭയുടെ അനുമതിയും ലഭ്യമാകുന്ന മുറക്ക് സംസ്ഥാനത്തും പ്രി പെയ്ഡ് സ്മാർട് മീറ്ററുകള്‍ സ്ഥാപിക്കും

Be the first to comment

Leave a Reply

Your email address will not be published.

*